മൈതാനത്തിറങ്ങിയ ആരാധകനെ സുരക്ഷാ ജീവനക്കാര്‍ വലിച്ചിഴച്ചു; ഷമിയുടെ ഇടപെടലിന് കയ്യടി- വീഡിയോ

Published : Feb 17, 2023, 10:03 PM ISTUpdated : Feb 17, 2023, 10:07 PM IST
മൈതാനത്തിറങ്ങിയ ആരാധകനെ സുരക്ഷാ ജീവനക്കാര്‍ വലിച്ചിഴച്ചു; ഷമിയുടെ ഇടപെടലിന് കയ്യടി- വീഡിയോ

Synopsis

അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ കനത്ത സുരക്ഷ ലംഘിച്ച് മൈതാനം കയ്യടക്കിയ ആരാധകനെ വലിച്ചിഴച്ചാണ് ജീവനക്കാര്‍ പുറത്തേക്ക് കൊണ്ടുപോയത്

ദില്ലി: ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങള്‍ക്കിടെ ആരാധകര്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മൈതാനത്തിറങ്ങുന്നത് പതിവ് കാഴ്‌ചയാണ്. സമാനമായി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സിനിടെ സുരക്ഷാ വേലി ചാടിക്കടന്ന് ഒരു ആരാധകന്‍ മൈതാനത്തിറങ്ങി. എന്നാല്‍ താരങ്ങളുടെ അടുത്തെത്തും മുമ്പ് ഇയാളെ ദില്ലി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോകും വഴി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നടത്തിയ ഇടപെടല്‍ കയ്യടി വാങ്ങുകയാണ്. 

അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ കനത്ത സുരക്ഷ ലംഘിച്ച് മൈതാനം കയ്യടക്കിയ ആരാധകനെ വലിച്ചിഴച്ചാണ് ജീവനക്കാര്‍ പുറത്തേക്ക് കൊണ്ടുപോയത്. ഇതുകണ്ട് ഉടന്‍ ഇടപെട്ട മുഹമ്മദ് ഷമി, ശാന്തതയോടെ വിഷയം കൈകാര്യം ചെയ്യാന്‍ സുരക്ഷാ ജീവനക്കാരോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഷമിയുടെ ഈ നടപടി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്. ഷമിയുടെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. 

ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം സ്റ്റംപ് എടുത്തപ്പോള്‍ ഓസീസിന്‍റെ 263 റണ്‍സ് പിന്തുടരുന്ന ടീം ഇന്ത്യ 9 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 21 റണ്‍സ് എന്ന നിലയിലാണ്. 34 പന്തില്‍ 13* റണ്‍സുമായി രോഹിത് ശര്‍മ്മയും, 20 പന്തില്‍ 4* റണ്‍സെടുത്ത് കെ എല്‍ രാഹുലുമാണ് ക്രീസില്‍. 10 വിക്കറ്റും കയ്യിലിരിക്കേ ഓസീസ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 242 റണ്‍സ് കൂടി വേണം. നാളെ രണ്ടാം ദിനം മികച്ച ലീഡ് ലക്ഷ്യമാക്കിയായിരിക്കും രോഹിത്-രാഹുല്‍ സഖ്യം ഇന്നിംഗ്‌സ് പുനരാരംഭിക്കുക. 

ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ മുഹമ്മദ് ഷമിയുടെ നാലും രവിചന്ദ്ര അശ്വിന്‍റെയും രവീന്ദ്ര ജഡേജയുടേയും മൂന്ന് വീതവും വിക്കറ്റ് പ്രകടനത്തിനിടെ 78.4 ഓവറില്‍ 263 റണ്‍സ് നേടിയിരുന്നു. ഉസ്‌മാന്‍ ഖവാജ(125 പന്തില്‍ 81). പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(142 പന്തില്‍ 72*) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസിനെ കാത്തത്. നായകന്‍ പാറ്റ് കമ്മിന്‍സ് 59 പന്തില്‍ നേടിയ 33 റണ്‍സും നിര്‍ണായകമായി. ഡേവിഡ് വാര്‍ണര്‍ 15 ഉം മാര്‍നസ് ലബുഷെയ്‌ന്‍ 18 ഉം ട്രാവിസ് ഹെ‍ഡ് 12 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റീവ് സ്‌മിത്തും അലക്‌സ് ക്യാരിയും റണ്ണൊന്നും നേടിയില്ല. 

ദില്ലി ടെസ്റ്റ്: ആശങ്കയില്‍ ഓസീസ്; വാര്‍ണര്‍ തുടര്‍ന്ന് കളിക്കുന്ന കാര്യം സംശയത്തില്‍

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി