ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20; ഇന്ത്യക്ക് ടോസ്, ടീമില്‍ രണ്ട് മാറ്റങ്ങള്‍; മത്സരം എട്ട് ഓവര്‍ വീതം

Published : Sep 23, 2022, 09:26 PM IST
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20; ഇന്ത്യക്ക് ടോസ്, ടീമില്‍ രണ്ട് മാറ്റങ്ങള്‍; മത്സരം എട്ട് ഓവര്‍ വീതം

Synopsis

സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍ ഹര്‍ഷല്‍ പട്ടേലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇതോടെ നാല് സ്പെഷലിസ്റ്റ് ബൗളര്‍മാര്‍ മാത്രമാണ് ഇന്ന് ഇന്ത്യന്‍ നിരയിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയാവും അഞ്ചാം ബൗളര്‍.

നാഗ്പൂര്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം നിശ്ചിത സമയത്ത് തുടങ്ങാത്തതിനാല്‍ മത്സരം എട്ട് ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

ഉമേഷ് യാദവിന് പകരം പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ ഭുവനേശ്വര്‍ കുമാറിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ദിനേശ് കാര്‍ത്തിക്കും പ്ലേയിംഗ് ഇലവനിലുണ്ട്.

സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍ ഹര്‍ഷല്‍ പട്ടേലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇതോടെ നാല് സ്പെഷലിസ്റ്റ് ബൗളര്‍മാര്‍ മാത്രമാണ് ഇന്ന് ഇന്ത്യന്‍ നിരയിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയാവും അഞ്ചാം ബൗളര്‍. ഓസീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ പേസര്‍ നഥാന്‍ എല്ലിസിന് പകരം ഡാനിയേല്‍ സാംസ് ടീമിലെത്തിയപ്പോള്‍ ഇംഗ്ലിസിന് പകരം സീന്‍ ആബട്ടും ഓസീസിന്‍റെ അന്തിമ ഇലവനിലെത്തി.

മത്സരം എട്ടോവര്‍ വീതം, പവര്‍ പ്ലേ രണ്ടോവര്‍

മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം തുടങ്ങാന്‍ വൈകിയതിനാല്‍ ഓവറുകള്‍ വെട്ടിക്കുറച്ചു.എട്ടോവര്‍ വീതമായിരിക്കും ഇന്ന്  മത്സരം നടക്കുക. 9.30ന് മത്സരം ആരംഭിക്കും. രണ്ടോവറായിരിക്കും പവര്‍ പ്ലേ. ഒരു ബൗളര്‍ക്ക് പരമാവധി രണ്ടോവര്‍ പന്തെറിയാം.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: Aaron Finch(c), Cameron Green, Steven Smith, Glenn Maxwell, Sean Abbott, Tim David, Matthew Wade(w), Pat Cummins, Daniel Sams, Adam Zampa, Josh Hazlewood.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍:  KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Jasprit Bumrah, Yuzvendra Chahal.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഈ ലോകകപ്പിന്‍റെ താരമാകാന്‍ എന്തുകൊണ്ടും നീ അര്‍ഹന്‍', ലോകകപ്പ് ഹീറോ സഞ്ജുവിനെ വാഴ്ത്തി വിരാട് കോലി
ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 7.24 കോടി വീതം, ന്യൂസിലന്‍ഡിനും ലോകചാമ്പ്യൻമാരായ ഇന്ത്യക്കും ലഭിക്കുന്ന സമ്മാനത്തുക