സിക്സടിച്ചതിന് പിന്നാലെ പുറത്ത്, 'എയറില്‍' നിന്നിറങ്ങാന്‍ ആവാതെ കെ എല്‍ രാഹുല്‍

Published : Feb 18, 2023, 11:24 AM IST
സിക്സടിച്ചതിന് പിന്നാലെ പുറത്ത്, 'എയറില്‍' നിന്നിറങ്ങാന്‍ ആവാതെ കെ എല്‍ രാഹുല്‍

Synopsis

രണ്ടാം ദിനം തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന രാഹുല്‍ മാത്യു കുനെമാനെതിരെ ഫ്രണ്ട് ഫൂട്ടില്‍ ക്രീസ് വിട്ടിറങ്ങി സിക്സ് പറത്തിയപ്പോള്‍ ആരാധകര്‍ ഇത്തവണ വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ചു

ദില്ലി: ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിക്കറ്റ് പോകാതെ ആദ്യ ദിനം ഇന്ത്യ അവസാനിച്ചപ്പോള്‍ ആരാധകര്‍ക്കൊപ്പം കെ എല്‍ രാഹുലും ആശ്വസിച്ചുകാണും. ഇത്തവണയെങ്കിലും എയറിലാകാതെ രക്ഷപ്പെടാമല്ലോ എന്ന്. എന്നാല്‍ രാഹുലിന്‍റെയും ആരാധകരുടെയും ആശ്വാസത്തിന് രണ്ടാം ദിനത്തില്‍ ഒരു മണിക്കൂര്‍ ആയുസുപോലുമുണ്ടായില്ല. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ 17 റണ്‍സെടുത്ത് രാഹുല്‍ പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ വീണ്ടും ട്രെന്‍ഡിങ്ങായി.

ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി വീണ്ടും രാഹുലിന് അവസരം നല്‍കിയ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം കൂടിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ രാഹുലിനെ പുറത്താക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും വൈസ് ക്യാപ്റ്റനില്‍ ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു പരിശീലകനായ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും.

നൂറാം ടെസ്റ്റില്‍ പൂജാര 'പൂജ്യന്‍', മൂന്ന് വിക്കറ്റ് നഷ്ടം; നേഥന്‍ ലിയോണിന് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യ

രണ്ടാം ദിനം തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന രാഹുല്‍ മാത്യു കുനെമാനെതിരെ ഫ്രണ്ട് ഫൂട്ടില്‍ ക്രീസ് വിട്ടിറങ്ങി സിക്സ് പറത്തിയപ്പോള്‍ ആരാധകര്‍ ഇത്തവണ വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മപോലും രാഹുലിനെ ആ ഷോട്ട് കളിച്ചതിന് രാഹുലിനെ അടുത്തെത്തി അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ നേഥന്‍ ലിയോണ്‍ പന്തെറിയാനെത്തുന്നതുവരെയെ രാഹുലിന് ക്രീസില്‍ ആയുസുണ്ടായുള്ളു. ലിയോണിന്‍റെ പന്തില്‍ രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അമ്പയറുടെ തീരുമാനം രാഹുല്‍ റിവ്യു ചെയ്തെങ്കിലും ഒടുവില്‍ ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം ശരിവെച്ച് തേര്‍ഡ് അമ്പയറും ഔട്ട് വിളിച്ചതോടെ രാഹുല്‍ ക്രീസ് വിട്ടു.

ഫോമിലേക്ക് മടങ്ങിയെത്താന്‍ രാഹുലിന് നല്‍കിയ അവസാന അവസരമാണ് ഈ മത്സരമെന്നതാണ് ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യ ഇന്നിംഗ്സിലും പരാജയപ്പെട്ടതോടെ വൈസ് ക്യാപ്റ്റന്‍ കൂടിയായി രാഹുലിനെ നിലനിര്‍ത്താന്‍ ഇനി ദ്രാവിഡിനും രോഹിത്തിനും പോലും കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും ടി20യില്‍ സെഞ്ചുറിയും നേടി മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ സൈഡ് ബെഞ്ചില്‍ അവസരം കാത്തിരിക്കുമ്പോള്‍.

PREV
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം