44 പന്തില്‍ 27 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോഴാണ് നാലാമനായി രോഹിത് ശര്‍മ ക്രീസിലെത്തിയത്.

കാന്‍ബറ: ഓസ്ട്രേലിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പിങ്ക് ബോള്‍ പോരാട്ടത്തില്‍ നിരാശപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് പെര്‍ത്ത് ടെസ്റ്റിലെ ഓപ്പണര്‍മാരായ യശസ്സി ജയ്സ്വാളും കെ എല്‍ രാഹുലുമായിരുന്നു. അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ഇരുവരും ഓപ്പണര്‍മാരായി ഇറങ്ങുമെന്നതിന്‍റെ സൂചനകൂടിയായി ഇത്.

കരുതലോടെ തുടങ്ങിയ ഇരുവരും പിങ്ക് ബോളില്‍ ആദ്യ എട്ടോവറില്‍ റണ്ണെടുക്കാന്‍ പാടുപെട്ടെങ്കിലും പിന്നീട് തകര്‍ത്തടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 16.3 ഓവറില്‍ 75 റണ്‍സടിച്ചു. 45 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ പുറത്തായശേഷം ശുഭ്മാന്‍ ഗില്ലാണ് മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്. 44 പന്തില്‍ 27 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോഴാണ് നാലാമനായി രോഹിത് ശര്‍മ ക്രീസിലെത്തിയത്.

Scroll to load tweet…

11 പന്ത് നേരിട്ട രോഹിത് പക്ഷെ മൂന്ന് റണ്‍സെടുത്ത് പുറത്തായി. ചാര്‍ലി ആന്‍ഡേഴ്സന്‍റെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ ഒലവര്‍ ഡേവിസ് പിടികൂടി. അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ രാഹുലും യജ്സ്വാളും ഓപ്പണര്‍മാരായി ഇറങ്ങിയാല്‍ രോഹിത് ശര്‍മ രാഹുലിന് പകരം ആറാം നമ്പറിലേക്ക് മാറേണ്ടിവരുമെന്നാണ് കരുതുന്നത്.

അകായ് കോലി, അംഗദ് ബുമ്ര, ഇപ്പോഴിതാ അഹാന്‍ ശര്‍മ, ഇന്ത്യയുടെ ഡാഡീസ് ആര്‍മി റെഡി; രോഹിത്തിന്‍റെ മകന് പേരായി

മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോല്‍ വിരാട് കോലി നാലാമതും റിഷഭ് പന്ത് അഞ്ചാമതും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗില്ലും രോഹിത്തും തിരിച്ചെത്തുമ്പോള്‍ ധ്രുവ് ജുറെലും ദേവ്ദത്ത് പടിക്കലുമാകും പുറത്താകുക എന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക