തിരിച്ചുവരവില്‍ തിളങ്ങി ഉനദ്ഘട്ട്, രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച

Published : Dec 22, 2022, 02:01 PM ISTUpdated : Dec 22, 2022, 02:02 PM IST
തിരിച്ചുവരവില്‍ തിളങ്ങി ഉനദ്ഘട്ട്, രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച

Synopsis

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ ലഞ്ജിന് പിരിഞ്ഞ ബംഗ്ലാദേശിന് ലഞ്ചിന് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍റെ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത ഷാക്കിബിനെ ഉമേഷ് യാദവിന്‍റെ പന്തില്‍ പൂജാര പിടികൂടി. മുഷ്ഫീഖുര്‍ റഹീമും(26) മൊനിമുളും ചേര്‍ന്ന് ബംഗ്ലാദേശിനെ 100 കടത്തി.

ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന നിലയിലാണ്. 65 റണ്‍സുമായി മൊനിമുള്‍ ഹഖും നാലു റണ്‍സോടെ മെഹ്ദി ഹസന്‍ റാസയാണ് ക്രീസില്‍. ഇന്ത്യക്കായി ജയദേവ് ഉനദ്ഘട്ടപം ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ബംഗ്ലാദേശിന് ലഞ്ചിന് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍റെ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത ഷാക്കിബിനെ ഉമേഷ് യാദവിന്‍റെ പന്തില്‍ പൂജാര പിടികൂടി. മുഷ്ഫീഖുര്‍ റഹീമും(26) മൊനിമുളും ചേര്‍ന്ന് ബംഗ്ലാദേശിനെ 100 കടത്തി. സ്കോര്‍ 130ല്‍ നില്‍ക്കെ മുഷ്ഫീഖുറിനെ(26) വിക്കറ്റിന് പുറകില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച ഉനദ്ഘട്ട് ബംഗ്ലാദേശിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നീടെത്തിയ ലിറ്റണ്‍ ദാസ് ആക്രമിച്ചു കളിച്ച് 26 പന്തില്‍ 25 റണ്‍സടിച്ചെങ്കിലും ക്രീസില്‍ അധിക ആയുസുണ്ടായില്ല. രണ്ട് ഫോറും ഒരു സിക്സും അടിച്ച ലിറ്റണ്‍ ദാസിനെ അശ്വിന്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു.

നല്ലതുടക്കം, പിന്നെ ഇന്ത്യയുടെ ഇരട്ടപ്രഹരം

നേരത്തെ ആദ്യ സെഷനില്‍ പേസിനെ തുണച്ച പിച്ചില്‍ മൂന്ന് പേസര്‍മാരാുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ കഴിയിലെ കേമനെയിരുന്ന കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയ ഇന്ത്യ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി ജയദേവ് ഉനദ്ഘട്ടിന് അവസരം നല്‍കി. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ തുടക്കത്തില്‍ പകച്ചെങ്കിലും പിടിച്ചു നിന്ന ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ അവരെ 39ല്‍ എത്തിച്ചു. സാക്കിര്‍ ഹസനെ(15) ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ഉനദ്ഘട്ടാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട അതേ സ്കോറില്‍ മറ്റൊരു ഓപ്പണറായ ഷാന്‍റോയെ(24) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഐപിഎല്‍ ലേലത്തിനൊരുങ്ങി കേരളം, ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി; ഇന്ന് മോക്ക് ലേലം വിളി

ബംഗ്ലാദേശ് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും പിടിച്ചു നിന്ന മൊനിമുളും ഷാക്കിബും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ അവരെ 82 റണ്‍സില്‍ എത്തിച്ചു. നേരത്തെ ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങിയത്. യാസിറിന് പകരം മൊനിമുള്‍ ഹഖും എബാദൊത്തിന് പകരം ടസ്കിന്‍ അഹമ്മദും ബംഗ്ലാദേശ് ഇലവനിലെത്തി. ഇന്ത്യയാകട്ടെ കഴിഞ്ഞ മത്സരത്തിലെ കേമനായ കുല്‍ദീപിനെ പുറത്തിരുത്തി ജയദേവ് ഉനദ്ഘട്ടിനെ ടീമിലെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ