Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ലേലത്തിനൊരുങ്ങി കേരളം, ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി; ഇന്ന് മോക്ക് ലേലം വിളി

ഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ ,കെ.എം ആസിഫ്, എസ് മിഥുൻ സച്ചിൻ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്,ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, അബ്ദുൾ ബാസിദ് എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല പ്രകടനം നടത്തിയ രോഹനെ തേടി ഉറപ്പായും ടീമുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

 

IPL Auction 2023: Auctioneer Hugh Edmeades arrives in Kochi, will conduct mock auction today
Author
First Published Dec 22, 2022, 10:23 AM IST

കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ നടക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം വിളി നടക്കും. നാളെ ഉച്ചക്ക് 12.30നാണ് ലേല നടപടികൾ തുടങ്ങുക. ആകെ 405 താരങ്ങളുള്ള ലേല പട്ടികയിൽ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആകെ 87 കളിക്കാരെയാണ് പത്ത് ടീമുകൾക്ക് വേണ്ടത്.

21 കളിക്കാരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ടാഗിൽ വരുന്നത്. 1.5 കോടി അടിസ്ഥാന വിലയുള്ളത് പത്ത് പേര്‍ക്കും, ഒരു കോടി അടിസ്ഥാന വിലയുള്ള 24 പേരുമുണ്ട്. ഇംഗ്ലണ്ടിന്‍റെ ടി20 ലോകകപ്പ് വിജയ ശിൽപികളായ ബെൻ സ്റ്റോക്സ്, സാം കറന്‍ ഓസ്ട്രേലിയൻ ഓൾ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കുവേണ്ടിയാവും ലേലത്തില്‍ വാശിയേറിയ പോരാട്ടം നടക്കുക എന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിന്‍റെ തന്നെ ഹാരി ബ്രൂക്ക്, ദക്ഷിണാഫ്രിക്കയുടെ റീലി റൂസോ, വെസ്റ്റ് ഇൻഡീസിന്‍റെ നിക്കോളാസ് പൂരാൻ എന്നിവര്‍ക്കുവേണ്ടിയും ആവശ്യക്കാരേറെയുണ്ടാകും.

ഐപിഎല്‍ താരലേലം കൊച്ചിയില്‍ പൊടിപൊടിക്കും; താരങ്ങളുടെ ചുരുക്ക പട്ടികയായി

ഇന്ത്യൻതാരങ്ങളിൽ മുമ്പൻ കഴിഞ്ഞ സീസണില്‍ പഞ്ചിബിന്‍റെ നായകനായിരുന്ന മായങ്ക് ആഗര്‍വാൾ ആണ്. ഒരുകോടി വിലയിട്ട് മനീഷ് പാണ്ഡെയുമുണ്ട്. പ്രതീക്ഷയോടെ പത്ത് മലയാളി താരങ്ങളും ലേലത്തിനുണ്ട്. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ ,കെ.എം ആസിഫ്, എസ് മിഥുൻ സച്ചിൻ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്,ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, അബ്ദുൾ ബാസിദ് എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല പ്രകടനം നടത്തിയ രോഹനെ തേടി ഉറപ്പായും ടീമുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഓരോ ടീമിലും 25 താരങ്ങൾ വേണമെന്നാണ് നിയമം. പത്ത് ടീമുകൾ വേണ്ട താരങ്ങളും അവരുടെ പക്കലുള്ള പണവും എത്രയെന്ന് നോക്കാം.

42.25 കോടി പഴ്സ് മൂല്യമുള്ള സണ്‍ റൈസേഴ്സിന് വേണ്ടത് 17 താരങ്ങളെ.
.
32.20 കോടി പക്കലുള്ള പഞ്ചാബിന് വേണ്ടത് 12 കളിക്കാര്‍.

14 കളിക്കാരെ വാങ്ങാവുന്ന ലക്നൗ ടീമിന്റെ പക്കലുള്ളത് 23.35 കോടി രൂപ.

അഞ്ച് തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസിന് വേണ്ടത് 12 പേരെ, കൈവശം ഉള്ളത് 20.55 കോടി രൂപ.

മുൻ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കൈവശമുള്ളത് 20.45 കോടി രൂപ. ടീമിൽ ഇടമുള്ളത് ഒമ്പത്  പേര്‍ക്ക്.

ഡൽഹിക്ക് വേണ്ടത് 7 പേരെ. കയ്യിലുള്ളത് 19.45 കോടി.

നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനാകാട്ടെ പത്ത് പേരെ വരെ ടീമിൽ ഉൾപ്പെടുത്താം, കയ്യിലുള്ളത് 19.25 കോടി.

സഞ്ജു സാംസണിന്‍റെ രാജസ്ഥാന് വേണ്ടത് 9 പരെ. ഇനി പഴ്സിൽ ബാക്കി 13.20 കോടി.

13.20 കോടി മാത്രം കൈവശമുള്ള ആര്‍സിബിക്ക് പക്ഷെ 13 കളിക്കാരുടെ ഒഴിവുണ്ട് ടീമിൽ.

ഏറ്റവും കുറവ് പണം കൊൽക്കത്തയ്ക്ക് 7.05 കോടി മാത്രം.പക്ഷെ ടീമിൽ 14 പേരുടെ ഒഴിവുണ്ട്.

പതിവ് പോലെ ടീമുകൾ തമ്മിൽ ഗ്രൗണ്ടിലേ പോലെ വാശിയേറിയെ പോരാട്ടം ലേലത്തിലും കാണാം.

Follow Us:
Download App:
  • android
  • ios