ഏഷ്യാ കപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു; വിറപ്പിക്കാന്‍ ബംഗ്ലാ കടുവകള്‍

Published : Sep 24, 2025, 08:35 AM IST
India vs Bangladesh Asia Cup Match Preview

Synopsis

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പാകിസ്ഥാനെതിരായ ഇരട്ട വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യക്ക് ശക്തമായ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമുണ്ട്.

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. പാകിസ്ഥാനെ രണ്ടുതവണ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍ ഉറപ്പിക്കാനാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ മറികടന്നാണ് ബംഗ്ലാ കടുവകള്‍ എത്തുന്നത്. താരത്തിളക്കത്തിലും ഫോമിലും കണക്കിലും ടീം ഇന്ത്യ ബഹുദൂരം മുന്നില്‍. അവസാന 32 ട്വന്റി 20യില്‍ ഇന്ത്യ തോല്‍വി നേരിട്ടത് മൂന്ന് കളിയില്‍ മാത്രം. സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.

അഭിഷേക് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ക്രീസിലുറച്ചാല്‍ സ്‌കോര്‍ ബോര്‍ഡിന് റോക്കറ്റ് വേഗമാവും. പിന്നാലെ വരുന്ന സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ഹാര്‍ദിക് പണ്ഡ്യയും ശിവം ദുബേയും അക്‌സര്‍ പട്ടേലുമെല്ലാം അതിവേഗം സ്‌കോര്‍ ചെയ്യുന്നവര്‍. സഞ്ജു സാംസണ്‍ കൂടി മധ്യനിരയുമായി പൊരുത്തപ്പെട്ടാല്‍ ബാറ്റിംഗ് നിര ഡബിള്‍ സ്‌ട്രോംഗ്. ജസ്പ്രിത് ബുമ്രയുടെ വേഗപ്പന്തുകള്‍ക്കൊപ്പം കളിയുടെ ഗതിനിശ്ചയിക്കുക കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ത്രയമായിരിക്കും.

വേഗം കുറഞ്ഞ പിച്ചുകളില്‍ വിക്കറ്റ് വീഴ്ത്തുന്ന മുസ്തഫിസുര്‍ റഹ്മാന്റെ പന്തുകളിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. റണ്‍സിനായി ഉറ്റുനോക്കുന്നത് ലിറ്റണ്‍ ദാസിന്റെയും തൗഹീദ് ഹൃദോയിയുടേയും ബാറ്റുകളിലേക്ക്. ബംഗ്ലാദേശിനെതിരെ ട്വന്റി 20യില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം. പതിനേഴ് കളിയില്‍ പതിനാറിലും ജയം. ബംഗ്ലാദേശിന്റെ ഏക ജയം 2019ല്‍.

ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്