ഡേ നൈറ്റ് ടെസ്റ്റിനൊരുങ്ങി കൊല്‍ക്കത്ത; ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Nov 21, 2019, 6:34 PM IST
Highlights

ഡേ നൈറ്റ് ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ ആനുകൂല്യം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലുകള്‍ക്കിടെ ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുയുഗ പിറവിക്ക് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാവും. ചരിത്രത്തിലാദ്യമായി ഇന്ത്യ പകല്‍ രാത്രി ടെസ്റ്റ് കളിക്കാനിറങ്ങുകയാണ്. ഡേ നൈറ്റ് ടെസ്റ്റിനുള്ള പന്ത് പോലെ കൊല്‍ക്കത്തയും പിങ്ക് നിറമണിഞ്ഞിരിക്കുന്നു. ഡേ നൈറ്റ് ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ ആനുകൂല്യം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലുകള്‍ക്കിടെ ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ മായങ്ക് അഗര്‍വാള്‍ സഖ്യം തന്നെയാവും ഇന്ത്യക്കായി ഇറങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ ഇരുവരും മിന്നുന്ന ഫോമിലായിരുന്നു. ഏകദിനത്തിലെ മികവ് ടെസ്റ്റിലേക്കും രോഹിത് പകര്‍ത്തിയതോടെ ഓപ്പണിംഗിലെ സ്ഥിരതയില്ലായ്മ ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ രോഹിത് പരാജയപ്പെട്ടിരുന്നു. പേസര്‍മാര്‍ക്ക് തുടക്കത്തില്‍ ആനുകൂല്യം ലഭിക്കുമെന്ന് കരുതുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഇരുവരും എങ്ങനെ കളിക്കുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വണ്‍ ഡൗണായി ചേതേശ്വര്‍ പൂജാരയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തന്നെ എത്തും. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ തന്നെയാവും അഞ്ചാമനായി ക്രീസിലെത്തുക. ആറാം നമ്പറില്‍ രവീന്ദ്ര ജഡേജ ഇറങ്ങുമ്പോള്‍ ഏഴാമനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയെത്തും. എട്ടാം നമ്പറില്‍ ആര്‍ അശ്വിന്‍  കളിക്കാനിറങ്ങും.

ആദ്യ ടെസ്റ്റില്‍ കളിച്ച ഇഷാന്ത് ശര്‍മ-മുഹമ്മദ് ഷമി-ഉമേഷ് യാദവ് പേസ് ത്രയം തന്നെയാവും ഇന്ത്യയുടെ ആക്രമണം നയിക്കുക.

click me!