
ഇന്‍ഡോര്‍: ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചു. ഒരു വിക്കറ്റിന് 86 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാംദിനം കളി അവസാനിപ്പിച്ചത്. 37 റൺസുമായി മായങ്ക് അഗർവാളും 43 റൺസുമായി ചേതേശ്വർ പുജാരയുമാണ് ക്രീസിൽ. ആറ് റൺസെടുത്ത രോഹിത് ശർമ്മയാണ് പുറത്തായത്. ഒൻപത് വിക്കറ്റ് ശേഷിക്കേ 64 റൺസ് മാത്രം പുറകിലാണിപ്പോൾ ഇന്ത്യ.
നേരത്തേ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശിന്‍റെ തകര്‍ച്ച വേഗത്തിലാക്കിയത്. ഇശാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.
അതിനിടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകള്‍ എന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!