ഇരട്ടപ്രഹരമേൽപ്പിച്ച് അർഷ്ദീപ്, തകർത്തടിച്ച് ബട്‌ലർ; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം; ഷമി പ്ലേയിംഗ് ഇലവനിലില്ല

Published : Jan 22, 2025, 07:33 PM ISTUpdated : Jan 22, 2025, 07:38 PM IST
ഇരട്ടപ്രഹരമേൽപ്പിച്ച് അർഷ്ദീപ്, തകർത്തടിച്ച് ബട്‌ലർ; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം; ഷമി പ്ലേയിംഗ് ഇലവനിലില്ല

Synopsis

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തിയ അര്‍ഷ്ദീന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടി.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. 22  പന്തില്‍ 34 റണ്‍സോടെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ഏഴ് പന്തില്‍ ആറ് റണ്ണുമായി ഹാരി ബ്രൂക്കും ക്രീസില്‍.

ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(0), ബെന്‍ ഡക്കറ്റിനെയും(4) മടക്കിയ അര്‍ഷ്ദീപ് സിംഗാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. അര്‍ഷ്ദീപ് സിംഗിനെ ഏക പേസറാക്കി ഇന്ത്യ ഇറങ്ങിയപ്പോള്‍ പേസര്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പേസ് ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്.

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തിയ അര്‍ഷ്ദീന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ സാള്‍ട്ടിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു കൈയിലൊതുക്കുകയായിരുന്നു. തന്‍റെ രണ്ടാം ഓവറില്‍ മറ്റൊരു ഓപ്പണറായ ബെന്‍ ഡക്കറ്റിനെ കൂടി പുറത്താക്കിയ അര്‍ഷ്ദീപ് സിംഗ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ അര്‍ഷ്ദീപിനൊപ്പം ന്യൂബോള്‍ പങ്കിട്ട ഹാര്‍ദ്ദിക് പാണ്ഡ്യ ആദ്യ ഓവറില്‍ ഒമ്പതും രണ്ടാം ഓവറില്‍ 18ഉം റണ്‍സ് വഴങ്ങിയത് ഇംഗ്ലണ്ടിന്‍റെ തുടക്കം ഭുദ്ദപ്പെട്ടതാക്കി.

ഇംഗ്ലണ്ടിനെതിരെ നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായി മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യൻ ടീമിലെത്തിയപ്പോള്‍ തിലക് വര്‍മ മൂന്നാം നമ്പറിലിറങ്ങുന്നു. പേസര്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനിലില്ല. സ്പിന്നര്‍മാരായി അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡക്കറ്റ്, ഫിലിപ്പ് സാൾട്ട് , ജോസ് ബട്ട്‌ലർ, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ജാമി ഓവർട്ടൺ, ഗസ് അറ്റ്കിൻസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം