രോഹിത് പുറത്ത്; ജീവന്‍മരണപ്പോരില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

By Web TeamFirst Published Mar 18, 2021, 7:34 PM IST
Highlights

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദില്‍ റഷീദ് എറിഞ്ഞ ഇംന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. മൂന്നാം പന്തില്‍ രോഹിത് ബൗണ്ടറി നേടി. ആദ്യ ഓവറില്‍ തന്നെ ഇന്ത്യ 12 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി.

അഹമ്മദാബാദ്:  ടി20 പരമ്പരയിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. 11 പന്തില്‍ 16 റണ്‍സോടെ സൂര്യകുമാര്‍ യാദവും 13 പന്തില്‍ 12 റണ്‍സോടെ  റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍. 12 പന്തില്‍ 12 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

പവറോടെ തുടങ്ങി ഹിറ്റ് മാന്‍

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദില്‍ റഷീദ് എറിഞ്ഞ ഇംന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. മൂന്നാം പന്തില്‍ രോഹിത് ബൗണ്ടറി നേടി. ആദ്യ ഓവറില്‍ തന്നെ ഇന്ത്യ 12 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. ആര്‍ച്ചര്‍ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി രാഹുലും ഫോമിലായതോടെ ആദ്യ രണ്ടോവറില്‍ ഇന്ത്യ 18 റണ്‍സടിച്ചു.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ത്ത മാര്‍ക്ക് വുഡ് എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യനേടിയത്. ആര്‍ച്ചര്‍ എറിഞ്ഞ നാലാം ഓവറില്‍ ഇന്ത്യക്ക് രോഹിത്തിനെ നഷ്ടമായി. സ്വന്തം ബൗളിംഗില്‍ ആര്‍ച്ചര്‍ തന്നെ രോഹിത്തിനെ കൈയിലൊതുക്കി.

സിക്സോടെ തുടങ്ങി സൂര്യകുമാര്‍

രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സിക്സ് അടിച്ചാണ് വണ്‍ഡൗണായി എത്തിയ സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. ആര്‍ച്ചറുടെ ബൗണ്‍സര്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സൂര്യകുമാര്‍ സിക്സിന് പറത്തി. നാലാം ഓവറില്‍ എട്ട് റണ്‍സാണ് ഇന്ത്യ നേടിയത്. മാര്‍ക്ക് വുഡ് എറിഞ്ഞ അ‍ഞ്ചാം ഓവറില്‍ സൂര്യകുമാര്‍ ബൗണ്ടറി നേടിയതോടെ ഏഴ് റണ്‍സ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലെത്തി. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാഹുലും സൂര്യകുമാറും ബൗണ്ടറി നേടിയതോടെ ഇന്ത്യ ആറോവറില്‍ 45 റണ്‍സിലെത്തി.

ടോസില്‍ വീണ്ടും ഭാഗ്യം കൈവിട്ട് കോലി

ടോസിലെ ഭാഗ്യം ഇത്തവണയും വിരാട് കോലിയെ തുണച്ചില്ല. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന് ബൗളിംഗ് തെര‍ഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പരമ്പരയില്‍ ഇതുവരെ മൂന്ന് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.

കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഇംഗ്ലണ്ട് ഇറങ്ങിയപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യകുമാര്‍ യാദവ് അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ നേരിയ പരിക്കുളള ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് പുറത്തായി. സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രാഹുല്‍ ചാഹര്‍ അന്തിമ ഇലവനിലെത്തി.

അഞ്ച് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇന്ന് തോറ്റാല്‍ ഇന്ത്യക്ക് ടി20 പരമ്പര നഷ്ടമാവും.

ഇന്ത്യന്‍ ടീം: Rohit Sharma, KL Rahul, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Shreyas Iyer, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Rahul Chahar

ഇംഗ്ലണ്ട് ടീം: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood

click me!