നാലാം ടെസ്റ്റില്‍ മൊട്ടേറയിലെ പിച്ച് മാറുമോ? മറുപടിയുമായി രഹാനെ

By Web TeamFirst Published Mar 3, 2021, 3:39 PM IST
Highlights

മൂന്നാം ടെസ്റ്റിലെ വിക്കറ്റിനെക്കുറിച്ച് വിമർശനം നേരിടുന്നതിനിടെയാണ് രഹാനെയുടെ വെളിപ്പെടുത്തൽ.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും പിച്ച് സ്‌പിന്നർമാരെ തുണയ്ക്കുന്നതായിരിക്കുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. മൂന്നാം ടെസ്റ്റിലെ വിക്കറ്റിനെക്കുറിച്ച് വിമർശനം നേരിടുന്നതിനിടെയാണ് രഹാനെയുടെ വെളിപ്പെടുത്തൽ.

ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിലും മൊട്ടേറയിലെ മൂന്നാം ടെസ്റ്റിലും സ്‌പിൻ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. മൊട്ടേറയിൽ നാല് ഇന്നിംഗ്സിലായി ആകെ എറിഞ്ഞത് 842 പന്തുകൾ മാത്രം. 1934ന് ശേഷം കളി പൂർത്തിയാക്കിയൊരു ടെസ്റ്റിൽ ഏറ്റവും കുറച്ച് പന്തുകളെറിഞ്ഞ മത്സരം കൂടിയായിരുന്നു ഇത്. നാലാം ടെസ്റ്റിനും സമാന പിച്ചാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്. 

ജസ്‌പ്രീത് ബുമ്ര വിവാഹിതനാവുന്നു

വിക്കറ്റിന് അനുസരിച്ച് ബാറ്റിംഗിൽ മാറ്റം വരുത്തുന്നതാണ് നിർണായകമെന്ന് രഹാനെ പറഞ്ഞു. ഇന്ത്യ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നതെന്നു അജിങ്ക്യ രഹാനെ വ്യക്തമാക്കി. 

മൊട്ടേറ സ്റ്റേഡിയത്തിൽ നാളെ രാവിലെ ഒൻപതരയ്‌ക്ക് മത്സരം ആരംഭിക്കും. ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണിപ്പോള്‍. നാലാം ടെസ്റ്റിൽ സമനില നേടിയാലും ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പാക്കാം. ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയോടെ അവസാനിച്ചിരുന്നു. 

വീണ്ടും മൊട്ടേറയിലേക്ക്; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുതല്‍

click me!