ബറോഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ബുമ്രയെ ഒഴിവാക്കിയത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വിവാഹിതനാവാന്‍ പോവുകയാണെന്നും അതിനുള്ള മുന്നൊരുക്കത്തിനായി അവധി വേണമെന്നുമുള്ള ബുമ്രയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് അദ്ദേഹത്തെ നാലാം ടെസ്റ്റിനുള്ള ടീമില്‍ നിന്നൊഴിവാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരപമ്പരയിലും ബുമ്ര കളിക്കുന്നില്ല. 27കാരനായ ബുമ്ര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചത്. രണ്ട് ടെസ്റ്റില്‍ നിന്ന് നാലു വിക്കറ്റായിരുന്നു ബുമ്രയുടെ നേട്ടം.