ഇംഗ്ലണ്ടിനെതിരെ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്നിറങ്ങും; ടീമില്‍ മാറ്റങ്ങൾക്ക് സാധ്യത, സഞ്ജുവിന് വീണ്ടും അവസരം

Published : Jul 11, 2026, 09:48 AM IST
Sanju Samson

Synopsis

2006-ൽ രാജ്യാന്തര ടി20യിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തുടർതോൽവിയാണിത്. ഇംഗ്ലണ്ടിന് മുന്നിൽ മാത്രമല്ല, ഇതിന് തൊട്ടുമുമ്പ് നടന്ന അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

സതാംപ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. സതാംപ്ടണിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പരമ്പര ഇതിനകം തന്നെ നഷ്ടമായിക്കഴിഞ്ഞു. പരമ്പരയിലെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടർച്ചയായ നാലാം തോൽവി ഒഴിവാക്കി ആശ്വാസ ജയത്തോടെ പരമ്പര അവസാനിപ്പിക്കുക മാത്രമാണ് ഇപ്പോൾ ടീം ഇന്ത്യയുടെ ലക്ഷ്യം.

ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ ഇന്ത്യ

2006-ൽ രാജ്യാന്തര ടി20യിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തുടർതോൽവിയാണിത്. ഇംഗ്ലണ്ടിന് മുന്നിൽ മാത്രമല്ല, ഇതിന് തൊട്ടുമുമ്പ് നടന്ന അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ശ്രേയസ് അയ്യർ ഇന്ത്യൻ നായകനായതിന് ശേഷം ടീമിന് ഒരൊറ്റ കളിയിൽ പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മാനേജ്‌മെന്‍റിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. നായകനെന്ന നിലയിൽ ശ്രേയസിനും ഇന്നത്തെ മത്സരം നിർണായകമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തകർച്ച നേരിടുന്ന ടീമിനെ ഇന്ന് സതാംപ്ടണിൽ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വിമർശനങ്ങളാകും ടീം നേരിടേണ്ടി വരിക.

ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

അവസാന ടി20യില്‍ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് കളികളിലും പുറത്തിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് വീണ്ടുമൊരു അവസരം ലഭിച്ചേക്കും. സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഇഷാന്‍ കിഷനോ, തിലക് വര്‍മയോ പുത്താകും. നാലാം മത്സരത്തില്‍ നിറം മങ്ങിയ വാഷിംഗ്ടണ്‍ സുന്ദറിനും ടീമില്‍ ഇടമുണ്ടാകില്ല. ശിവം ദുബെക്ക് പകരം സൂര്യാന്‍ഷ് ഹെഡ്ഡെക്കും ഇന്ന് അവസരം ലഭിച്ചേക്കും. തുടര്‍ച്ചയായ മൂന്ന് കളികളിലും വലിയ സ്കോര്‍ നേടാതെ പുറത്തായ വൈഭവ് സൂര്യവംശി അവസാന മത്സരത്തില്‍ തിളങ്ങുമോ എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരിത്ര തീരുമാനാവുമായി ബിസിസിഐ; ഡിസംബറില്‍ നേപ്പാള്‍ പര്യടനത്തിന് ഇന്ത്യയുടെ എ ടീം
ഐപിഎല്‍ ഇനി ഓസ്ട്രേലിയയിലും? ചരിത്രപരമായ നീക്കത്തിനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ