
മുംബൈ: ക്രിക്കറ്റ് ലോകത്തെ ട്രോളൻമാരിലെ സൂപ്പർ താരമാണ് വസീം ജാഫർ. ഒരു കാലത്ത് വീരേന്ദർ സെവാഗ് വഹിച്ചിരുന്ന സ്ഥാനം ഇപ്പോൾ വസീം ജാഫറിന്റെ കൈകകളിൽ സുരക്ഷിതമാണ്. കളിക്കുന്ന കാലത്തുപോലും ലഭിക്കാത്ത സ്വീകാര്യതയാണ് ജാഫറിന്റെ ട്രോളുകൾക്കും ജാഫറിനും ഇപ്പോൾ ആരാധകർക്കിടയിൽ. ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണിന് ജാഫർ നൽകാറുള്ള ഉരുളക്കുപ്പേരി മറുപടികളും ആരാധകർ ആഘോഷമാക്കാറുണ്ട്.
ഇപ്പോഴിതാ മറ്റൊരു സൂപ്പർ ഹിറ്റ് ട്രോളുമായാണ് വസീം ജാഫറിന്റെ വരവ്. ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ തോൽവിയുടെ വക്കിൽ നിന്ന് ഐതിഹാസിക വിജയത്തിലേക്ക് ഇന്ത്യ ഉയർത്തെഴുന്നേറ്റതിന് പിന്നാലെയാണ് ജാഫറിന്റെ ക്ലാസിക് ട്രോൾ. ഓഗസ്റ്റ് 15 നിങ്ങളെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ബ്രിട്ടീഷുകാരെ, ഓഗസ്റ്റ് 15 കഴിഞ്ഞിട്ടും പിന്നെ ഇന്ത്യയോട് ഇന്ത്യയോട് മുട്ടാൻ നിൽക്കതെന്ന് ഇപ്പോൾ മനസിലായില്ലെ എന്നായിരുന്നു ഇന്ത്യൻ വിജയത്തിന് പിന്നാലെ ജാഫറിന്റെ ട്വീറ്റ്.
ഞായറാഴ്ച രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന്റെ പിറ്റേന്നാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യ ജയമെന്നത് വിജയത്തിന് മധുരം കൂട്ടുന്നു. നാലു വിക്കറ്റ് മാത്രം ശേഷിക്കെ 152 റൺസിന്റെ മാത്രം ലീഡുമായി അവസാന ദിവസം ക്രീസിലിറങ്ങിയ ഇന്ത്യയെ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ചേർന്നാണ് തോൽവിയുടെ വക്കിൽ നിന്ന് കരകയറ്റിയത്. ഒടുവിൽ 51.5 ഓവറിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ജയവും പരമ്പരയിൽ ലീഡും സ്വന്തമാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!