
ലോർഡ്സ്: ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലേതിന് സമാനമായി ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ-ഇംഗ്ലണ്ട് കളിക്കാർ തമ്മിലുള്ള വാക് പോര്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ക്രീസിലെത്തിയപ്പോൾ തന്നെ ബൗൺസറുകളെറിഞ്ഞ് വിറപ്പിച്ച ജസ്പ്രീത് ബുമ്രക്ക് ആൻഡേഴ്സൺ അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ശ്രമിച്ചതാണ് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിവസം ഇരു ടീമിലെയും കളിക്കാർ തമ്മിലുള്ള വാക് പോരിന് കാരണമായത്. ബുമ്രക്കെതിരായ ബൗൺസർ തന്ത്രം പക്ഷെ ഇംഗ്ലണ്ടിന് തിരിച്ചടിയായെന്ന് മാത്രം. ബൗൺസർ എറിഞ്ഞ് പ്രകോപിപ്പിച്ചതോടെ കൂടുതൽ നേരം പിടിച്ചു നിൽക്കാൻ ശ്രമിച്ച ബുമ്രയും ഷമിയും ചേർന്ന് ഇന്ത്യയുടെ തോൽവി ഒഴിവാക്കി.
ഇന്ത്യൻ ഇന്നിംഗ്സിന്റെ 91-ാം ഓവറിലായിരുന്നു ബുമ്രയും ഇംഗ്ലീഷ് താരങ്ങളും തമ്മിലുള്ള വാക് പോര് നടന്നത്. രണ്ട് തവണ ബൗൺസർ ഹെൽമറ്റിലിടിച്ചെങ്കിലും ബുമ്ര പിൻമാറാൻ തയാറാല്ലായിരുന്നു. ഇതോടെ വാക്കുകൾകൊണ്ടുള്ള പ്രകോപനവുമായി ജോസ് ബട്ലറും മാർക്ക് വുഡും എത്തി. എന്നാൽ താൻ പന്തിന്റെ വേഗത്തെക്കുറിച്ചല്ല പരാതി പറഞ്ഞതെന്ന് ബുമ്ര ബട്‌ലറോടും വുഡിനോടും പറഞ്ഞു. ഇവരുടെ സംഭാഷണത്തിനിടിയിലേക്ക് മുഹമ്മദ് ഷമി കൂടി എത്തിയതോടെ അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കി.
ഇംഗ്ലണ്ട് ബാറ്റിംഗിനിടെ ജോസ് ബട്ലർ ക്രീസിലെത്തിയപ്പോൾ കോലിയുടെ കമന്റും ശ്രദ്ധേയമായി. ബുമ്രയുടെ പന്തിൽ ബട്ലർ നൽകിയ അനായാസ ക്യാച്ച് കോലി സ്ലിപ്പിൽ കൈവിട്ടിരുന്നു. പിന്നാലെ പേടിക്കേണ്ട, ഇത് വൈറ്റ് ബോൾ ക്രിക്കറ്റല്ലെന്നായിരുന്നു കോലിയുടെ കമന്റ്.
നേരത്തെ ഇന്ത്യൻ ബാറ്റിംഗിനിടെ വിരാട് കോലിയും ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണും തമ്മിൽ വാക് പോരിലേർപ്പെട്ടിരുന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ 17-ാം ഓവറില്‍ ആന്‍ഡേഴ്‌സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ ആന്‍ഡേഴ്‌സണ്‍ കോലിയോട് എന്തോ പറഞ്ഞു.''നിങ്ങളെന്നോട് തര്‍ക്കിക്കാന്‍ മാത്രം, ഇത് നിങ്ങളുടെ നാശംപിടിച്ച വീട്ടുമുറ്റമല്ല എന്ന് കോലി മറുപടി നൽകിയിരുന്നു.
പിന്നീട് അതേ ഓവറിൽ വീണ്ടും കോലി ആന്‍ഡേഴ്‌സണിനോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ''പ്രായമായ ആളുകളെ പോലെ നിങ്ങളിങ്ങനെ കലപില കലപില പറഞ്ഞുകൊണ്ടിരിക്കും.'' കോലി പറഞ്ഞത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു എന്നായിരുന്നു കോലിയുടെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!