ഹാമില്‍ട്ടണില്‍ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം; പവര്‍പ്ലേയില്‍ രോഹിത്തിന് ഫിഫ്റ്റി

Published : Jan 29, 2020, 01:01 PM ISTUpdated : Jan 29, 2020, 01:03 PM IST
ഹാമില്‍ട്ടണില്‍ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം; പവര്‍പ്ലേയില്‍ രോഹിത്തിന് ഫിഫ്റ്റി

Synopsis

ഇന്ന് വിജയിച്ചാല്‍ പരമ്പര നേടാം എന്നിരിക്കേ മാറ്റമില്ലാതെയാണ് ടീം ഇന്ത്യയിറങ്ങിയത്

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ടീം ഇന്ത്യക്ക് മിന്നും തുടക്കം നല്‍കി ഓപ്പണര്‍മാര്‍. പവര്‍പ്ലേയില്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി തികച്ചു. രോഹിത്തും രാഹുലും ക്രീസില്‍ നില്‍ക്കേ ആറ് ഓവറില്‍ 69 റണ്‍സെടുത്തിട്ടുണ്ട് നീലപ്പട. ഹിറ്റ്‌മാന്‍ 23 പന്തില്‍ 50 റണ്‍സും രാഹുല്‍ 13 പന്തില്‍ 19 റണ്‍സുമെടുത്താണ് ക്രീസില്‍ നില്‍ക്കുന്നത്. 

ഇന്ന് വിജയിച്ചാല്‍ പരമ്പര നേടാം എന്നിരിക്കേ മാറ്റമില്ലാതെയാണ് ടീം ഇന്ത്യയിറങ്ങിയത്. കിവികള്‍ ബ്ലെയര്‍ ടിക്‌നര്‍ക്ക് പകരം സ്‌കോട്ട് കുഗ്ലെജനെ ഇലവനിലുള്‍പ്പെടുത്തി. 

അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ കെയ്ൻ വില്യംസണും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്. റണ്ണൊഴുകുന്ന പിച്ചാണ് സെഡോൺ പാർക്കിലേത്. ഇവിടെ അവസാന അഞ്ച് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം 190ലേറെ റൺസ് സ്‌കോർ ചെയ്തു. നാല് കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമും. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്‌പ്രീത് ബുമ്ര

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്(വിക്കറ്റ് കീപ്പര്‍), റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി, സ്‌കോട്ട് കുഗ്ലെജന്‍, ഹാമിഷ് ബെന്നറ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബിയെ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്; അഹമ്മദാബാദില്‍ നാല് വിക്കറ്റ് ജയം
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് വിരാട് കോലി; ഇന്ത്യയില്‍ മാത്രം 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം