സ്വപ്‌ന ഫോമില്‍ രാഹുല്‍; കാത്തിരിക്കുന്നത് മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കുമില്ലാത്ത നേട്ടം

Published : Jan 29, 2020, 12:22 PM ISTUpdated : Jan 29, 2020, 12:30 PM IST
സ്വപ്‌ന ഫോമില്‍ രാഹുല്‍; കാത്തിരിക്കുന്നത് മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കുമില്ലാത്ത നേട്ടം

Synopsis

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാലാണ് രാഹുല്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കുക

ഹാമില്‍ട്ടണ്‍: സ്വപ്‌ന ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെ കാത്ത് ഹാമില്‍ട്ടണില്‍ റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാലാണ് രാഹുല്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കുക.

അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റി കുറിച്ച് കുതിക്കുകയാണ് കെ എല്‍ രാഹുല്‍. ഇന്നും 50 തികച്ചാല്‍ തുടര്‍ച്ചയായി കൂടുതല്‍ അര്‍ധ ശതകം തികയ്‌ക്കുന്ന താരങ്ങളുടെ പട്ടികയിലെത്തും ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍. ബ്രണ്ടന്‍ മക്കല്ലം 2008/09ലും ക്രിസ് ഗെയ്‌ല്‍ 2012ലും നാലുവീതം അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. 

അന്താരാഷ്‌ട്ര ടി20യില്‍ ഹാട്രിക് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കെ എല്‍ രാഹുല്‍. വിരാട് കോലി 2012, 2014, 2016 വര്‍ഷങ്ങളില്‍ ഈ നേട്ടത്തിലെത്തി. രോഹിത് ശര്‍മ്മ 2018ലും ഹാട്രിക് ഫിഫ്റ്റി കുറിച്ചു. എന്നാല്‍ ഇരുവര്‍ക്കും തുടര്‍ച്ചയായ നാലാമത്തെ ഇന്നിംഗ്‌സില്‍ അമ്പത് തികയ്‌ക്കാനായില്ല.

ഈ മാസമാദ്യം ശ്രീലങ്കയ്‌ക്ക് എതിരെ പുണെ ടി20യിലാണ് രാഹുല്‍ ആദ്യ ഫിഫ്റ്റി സ്വന്തമാക്കിയത്. അന്ന് 54 റണ്‍സുമായി രാഹുല്‍ ഇന്ത്യയെ വിജയിപ്പിച്ചു. ലങ്കന്‍ പരമ്പരയ്‌ക്ക് ശേഷം ന്യൂസിലന്‍ഡിലെത്തിയ രാഹുല്‍ ഓക്‌ലന്‍ഡിലെ ആദ്യ രണ്ട് ടി20കളിലും അര്‍ധ സെഞ്ചുറി നേടി. 56, 57* എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 

Read more: ടീം ഇന്ത്യ ജയിച്ചാല്‍ പുതു ചരിത്രം; ഹാമില്‍ട്ടണില്‍ ടോസ് ന്യൂസിലന്‍ഡിന്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്