
ഓക്‌ലന്‍ഡ്: ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും ഇന്ത്യന്‍ ടീമിലെ ഒന്നാമനാണ് ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹെന്‍റി നിക്കോള്‍സിനെ ജോണ്ടി റോഡ്സ് ശൈലിയില്‍ റണ്ണൗട്ടാക്കിയ കോലിയുടെ മികവ് എതിരാളികളെപ്പോലും അമ്പരപ്പിച്ചിരുന്നു. ആദ്യ മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകളെക്കുറിച്ച് വിമര്‍ശനമുയരുമ്പോള്‍ ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകന്‍ പറയുന്നത് ആര്‍ ശ്രീധര്‍ പറയുന്നത് ഇന്ത്യന്‍ താരങ്ങള്‍ കോലിയെ കണ്ടു പഠിക്കണമെന്നാണ്.
ഫീല്‍ഡില്‍ കോലിയുടെ വേഗം എല്ലാ താരങ്ങള്‍ക്കും മാതൃകയാണ്. നിക്കോള്‍സിനെ റണ്ണൗട്ടാക്കിയ കോലിയുടെ മികവ് കാണുന്നത് തന്നെ കണ്ണിന് സന്തോഷം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ, ടീമിലെ യുവതാരങ്ങളോട് ഞാനെപ്പോഴും പറയാറുള്ളത് അദ്ദേഹത്തെ കണ്ടുപഠിക്കാനാണ്. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് ഇനിയും മെച്ചപ്പെട്ടേ മതിയാകൂവെന്നും ശ്രീധര്‍ പറഞ്ഞു.
ആദ്യ മത്സരത്തില്‍ മനീഷ് പാണ്ഡെ ക്യാച്ച് കൈവിടരുതായിരുന്നു. കാരണം ആ സമയത്ത് ആ വിക്കറ്റ് അത്രമാത്രം നിര്‍ണായകമായിരുന്നു. എങ്കിലും ഇത്തരം കാര്യങ്ങളെല്ലാം ഫീല്‍ഡില്‍ സംഭവിക്കും. എന്തായാലും സംഭവിച്ചതിനെക്കുറിച്ച് ചികഞ്ഞാലോചിച്ചിട്ട് കാര്യമില്ല. എന്നാല്‍ കുല്‍ദിപ് യാദവ് റോസ് ടെയ്‌ലറുടെ ക്യാച്ച് നിലത്തിട്ടതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഒരു പക്ഷെ ആദ്യ ഓവറിനുശേഷം അതിനെക്കുറിച്ച് ചിന്തിച്ച് നിന്നതുകൊണ്ടാകാം കുല്‍ദീപ് അത് നിലത്തിട്ടത്. അതെന്തായാലും ആ പിഴവിന് ന്യായീകരണമില്ലെന്നും ശ്രീധര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!