മൂന്ന് വര്‍ഷത്തിനിടയിലെ ആദ്യ സെഞ്ചുറി, സ്റ്റാര്‍ സ്പോര്‍ട്സിന്‍റ കണക്കുകള്‍ കണ്ട് വിമര്‍ശിക്കരുതെന്ന് രോഹിത്

By Web TeamFirst Published Jan 25, 2023, 9:32 AM IST
Highlights

2020 ഓഗസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ആണ് രോഹിത് അവസാനമായി ഏകദിന സെഞ്ചുറി നേടിയത്. ഇന്നലെ ന്യൂസിലന്‍ഡിനെതിരെ തന്‍റെ മുപ്പതാം ഏകദിന സെഞ്ചുറി നേടുമ്പോള്‍ രോഹിത്തിന്‍റെ ഏകദിന സെഞ്ചുറികള്‍ തമ്മിലുള്ള ഇടവേള 1000 ദിവസങ്ങള്‍ പിന്നിട്ടിരുന്നു.

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ മൂന്ന് വര്‍ഷത്തെ രാജ്യാന്തര ഏകദിന സെഞ്ചുരി വരള്‍ച്ചക്ക് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിരാമമിട്ടെങ്കിലും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കണക്കുകളില്‍ നായകന്‍ സംതൃപ്തനല്ല. മത്സരത്തിനിടെ സ്റ്റാര്‍ സ്പോര്‍ട്സ് സ്ക്രീനില്‍ കാണിക്കുന്ന സ്ഥിതിവിവര കണക്കുകളെ രോഹിത് മത്സരശേഷം കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

2020 ഓഗസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ആണ് രോഹിത് അവസാനമായി ഏകദിന സെഞ്ചുറി നേടിയത്. ഇന്നലെ ന്യൂസിലന്‍ഡിനെതിരെ തന്‍റെ മുപ്പതാം ഏകദിന സെഞ്ചുറി നേടുമ്പോള്‍ രോഹിത്തിന്‍റെ ഏകദിന സെഞ്ചുറികള്‍ തമ്മിലുള്ള ഇടവേള 1000 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോഴാണ് രോഹിത് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കണക്കുകള്‍ക്കെതിരെ പ്രതികരിച്ചത്.

ടി20 പരമ്പര;ഇന്ത്യക്ക് തിരിച്ചടിയായി യുവതാരത്തിന്‍റെ പരിക്ക്, പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും

നിങ്ങള്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം മനസിലാക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഞാനാകെ കളിച്ചത് 12 ഏകദിനങ്ങള്‍ മാത്രമാണ്. അപ്പോള്‍ മൂന്ന് വര്‍ഷം എന്നൊക്കെ പറയുമ്പോള്‍ വലിയ കാലയളവായി തോന്നാം. മത്സരത്തിനിടെ ബ്രോഡ്‌കാസ്റ്റര്‍മാര്‍ ചില സമയങ്ങളില്‍ ഇത്തരം കണക്കുകളൊക്കെ സ്ക്രീനില്‍ കാണിക്കും. എന്നാല്‍ ഈ കണക്കുകള്‍ക്ക് പിന്നിലെ വസ്തുതകള്‍ കൂടി നിങ്ങള്‍ പരിശോധിക്കണം.

ടി20 ലോകകപ്പ് കണക്കിലെടുത്ത് കഴിഞ്ഞ ഒരുവര്‍ഷം നമ്മള്‍ ഏകദിന ക്രിക്കറ്റ് കളിച്ചിട്ടേയില്ല. ടി20 ക്രിക്കറ്റിലായിരുന്നു നമ്മുടെ മുഴുവന്‍ ശ്രദ്ധയും. അക്കാര്യം കൂടി ആരാധകര്‍ കണക്കിലെടുക്കണം. അതുപോലെ കണക്കുകള്‍ കാണിക്കുമ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാരും ഇക്കാര്യം പരിശോധിക്കണം-രോഹിത് പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ കരിയറിലെ മുപ്പതാം സെഞ്ചുറി നേടിയ രോഹിത് 78 പന്തില്‍ 101 റണ്‍സടുത്താണ് പുറത്തായത്. 13 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്. രോഹിത്തിനൊപ്പം ഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു.

click me!