Asianet News MalayalamAsianet News Malayalam

ടി20 പരമ്പര;ഇന്ത്യക്ക് തിരിച്ചടിയായി യുവതാരത്തിന്‍റെ പരിക്ക്, പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും

റുതുരാജിന്‍റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കാല്‍ മുട്ടിലെ പരിക്കിനുള്ള തുടര്‍ ചികിത്സകള്‍ക്ക് വിധേയനായ സഞ്ജു ഇപ്പോള്‍ കൊച്ചിയില്‍ ഫിസിയോതെറാപ്പിക്ക് വിധേയനാകുകയാണ്.

 

India vs New Zealand:Ruturaj Gaikwad ruled out of T20 Series
Author
First Published Jan 25, 2023, 8:40 AM IST

റാഞ്ചി:ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് തുടങ്ങാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി യുവതാരത്തിന്‍റെ പരിക്ക്. കൈക്കുഴക്ക് പരിക്കേറ്റ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിന് പരമ്പരയില്‍ കളിക്കാനാവില്ല.ടി20 പരമ്പരക്കായി ഇന്ന് റാഞ്ചിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരേണ്ടതായിരുന്നെങ്കിലും കൈക്കുഴക്ക് പരിക്കേറ്റ ഗെയ്‌ക്‌വാദ് തുടര്‍ചികിത്സകള്‍ക്കായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി.റുതുരാജിന്‍റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരെ നടന്ന ടി20 പരമ്പരയും കൈക്കുഴക്കേറ്റ പരിക്കിനെ തുടര്‍ന്ന് റുതുരാജിന് നഷ്ടമായിരുന്നു.

റുതുരാജിന്‍റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കാല്‍ മുട്ടിലെ പരിക്കിനുള്ള തുടര്‍ ചികിത്സകള്‍ക്ക് വിധേയനായ സഞ്ജു ഇപ്പോള്‍ കൊച്ചിയില്‍ ഫിസിയോതെറാപ്പിക്ക് വിധേയനാകുകയാണ്. ഇഷാന്‍, കിഷനും ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായും അടക്കമുള്ള ഓപ്പണര്‍മാര്‍ ടീമിലുള്ളതിനാല്‍ റുതുരാജിന്‍റെ പരിക്ക് ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കില്ലെന്നാണ് സൂചന.

അവന്‍ തന്നെ വേണ്ടിവന്നു ന്യൂസിലന്‍ഡിനെ ചാരമാക്കാന്‍; 'ലോര്‍ഡ് ഷര്‍ദ്ദുലിനെ' വാഴ്ത്തി ആരാധകര്‍

27ന് റാഞ്ചിയിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. 29ന് ലഖ്നൗവില്‍ രണ്ടാം മത്സരവും ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ മൂന്നാം മത്സരവും നടക്കും.ഏകദിന പരമ്പര തൂത്തുവാരിയെത്തുന്ന ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്. രണ്ട് നര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ ഓപ്പണര്‍ പൃഥ്യി ഷാക്ക് പ്ലേയിംഗ് ഇലവനില്‍ ഓപ്പണറായി അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പൃഥ്വിയുടെ സ്ഥാനത്തിന് ഭീഷണി.

ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (Captain), Suryakumar Yadav (vice-captain), Ishan Kishan (wk), Shubman Gill, Deepak Hooda, Rahul Tripathi, Jitesh Sharma (wk), Washington Sundar, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Umran Malik, Shivam Mavi, Prithvi Shaw, Mukesh Kumar.

Follow Us:
Download App:
  • android
  • ios