ലഖ്‌നൗവില്‍ റണ്ണൊഴുകും! ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 കാണാനുള്ള വഴികളിങ്ങനെ

By Web TeamFirst Published Jan 29, 2023, 2:52 PM IST
Highlights

ബാറ്റിംഗിന് അനുകൂലമാണ് ലഖ്‌നൗവിലെ പിച്ച. എന്നാല്‍ മഞ്ഞുവീഴ്ച ഘടമാകാന്‍ സാധ്യതയുണ്ട്. ഇതുവരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇവിട കളിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത ടീമാണ് അഞ്ച് മത്സരങ്ങളും ജയിച്ചത്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

ലഖ്‌നൗ: ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ന് ലഖ്‌നൗവില്‍ ഇറങ്ങുകയാണ് ഇന്ത്യ. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 21 റണ്‍സിന് തോറ്റിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ന് ജയിച്ചില്ലെങ്കില്‍ ടി20 പരമ്പര ഇന്ത്യക്ക നഷ്ടമാവും. 

ബാറ്റിംഗിന് അനുകൂലമാണ് ലഖ്‌നൗവിലെ പിച്ച. എന്നാല്‍ മഞ്ഞുവീഴ്ച ഘടമാകാന്‍ സാധ്യതയുണ്ട്. ഇതുവരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇവിട കളിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത ടീമാണ് അഞ്ച് മത്സരങ്ങളും ജയിച്ചത്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. 172 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍. ഇന്ത്യ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഈ ഗ്രൗണ്ടില്‍ കളിച്ചിട്ടുള്‌ലത്. രണ്ടിലും ജയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയ 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അന്ന് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 2019ല്‍ അഫ്ഗാനിസ്ഥാനെതിരെ വിന്‍ഡീസ് 106 റണ്‍സ് മാത്രമെടുത്തതും ഇവിടെയാണ്. 

വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്നി+ഹോട്സ്റ്റാറിലൂടെയും ഇന്ത്യയില്‍ മത്സരം തല്‍സമയം കാണാം. അതേസമയം ന്യൂസിലന്‍ഡില്‍ സ്‌കൈ സ്പോര്‍ട്സ് ന്യൂസിലന്‍ഡാണ് മത്സരത്തിന്റെ സംപ്രേഷകര്‍. ഓസ്‌ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സിലൂടെയും മത്സരം തല്‍സമയം കാണാം. 

ഇന്ത്യന്‍ ട്വന്റി 20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍. 

മൂന്നാംസ്ഥാനം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍; എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

click me!