Asianet News MalayalamAsianet News Malayalam

മൂന്നാംസ്ഥാനം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍; എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ലീഗിന്റെ തുടക്കത്തിലേറ്റ തുടര്‍തോല്‍വികള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് വിരാമമിട്ടത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ്. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ വീണ്ടും നേരിടാനൊരുങ്ങുമ്പോള്‍ ലക്ഷ്യം മുമ്പത്തേക്കാള്‍ മികച്ച ജയം.

Kerala Blasters vs North East United ISL match preview and more
Author
First Published Jan 29, 2023, 9:21 AM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടര്‍തോല്‍വികള്‍ക്ക് വിരാമമിട്ട് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തുകയാണ് കൊമ്പന്മാരുടെ ലക്ഷ്യം. മുംബൈ സിറ്റി എഫ്‌സിയോടും എഫ്‌സി ഗോവയോടുമേറ്റ പരാജയത്തിന്റെ ഭാരം ബ്ലാസ്റ്റേഴ്‌സിന് മഞ്ഞപ്പടയ്ക്ക് മുന്നില്‍ കഴുകി കളയണം. 

ലീഗിന്റെ തുടക്കത്തിലേറ്റ തുടര്‍തോല്‍വികള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് വിരാമമിട്ടത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ്. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ വീണ്ടും നേരിടാനൊരുങ്ങുമ്പോള്‍ ലക്ഷ്യം മുമ്പത്തേക്കാള്‍ മികച്ച ജയം. സീസണില്‍ ഇതുവരെ ഏഴ് ഗോളുകള്‍ നേടിക്കഴിഞ്ഞ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍. നോര്‍ത്ത് ഈസ്റ്റിനെതിരെ കഴിഞ്ഞ തവണ രണ്ട് ഗോളുകള്‍ നേടിയ സഹലിന്റെ തിരിച്ച് വരവും മഞ്ഞപ്പട ഉറ്റുനോക്കുന്നു. 

മറുവശത്ത് ലീഗില്‍ ഇതുവരെ ഒരു ജയം മാത്രം നേടാനായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ നിന്ന് 25 പോയന്റുമായി പട്ടികയില്‍ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്. ജയത്തോടെ എടികെയെയും ഗോവയെയും മറികടന്ന് മൂന്നാമത്തെത്തുക, മഞ്ഞപ്പടയ്ക്ക് ഇന്നൊരു ലക്ഷ്യം മാത്രം.

ഗോകുലം കേരള ഇന്നിറങ്ങും

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള ഇന്ന് കെന്‍ക്രെ എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലരക്കാണ് കളി. ഹോം ഗ്രൗണ്ടില്‍ ഗോകുലത്തിന്റെ രണ്ടാം മത്സരമാണ് ഇന്നത്തേത്. നിലവില്‍ ഗോകുലം കേരള നാലാം സ്ഥാനത്തും കെന്‍ക്ര പതിനൊന്നാം സ്ഥാനത്തുമാണ്. 12 കളികളില്‍ നിന്ന് ഗോകുലത്തിന് 21 പോയിന്റാണുള്ളത്. ഇക്കഴിഞ്ഞ ഇരുപതിന് നടന്ന ഹോം മാച്ചില്‍ ഗോകുലം കേരള റിയല്‍ കശ്മീരിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios