
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തൂവാരിയശേഷം ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങാനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. റോസ് ടെയ്‌ലറുടെ സെഞ്ചുറിയേക്കാള്‍ കളിയില്‍ നിര്‍ണായകമായത് കിവീസ് നായകന്‍ ടോം ലാതമിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണെന്ന് കോലി മത്സരശേഷം പറഞ്ഞു.
ന്യൂസിലന്‍ഡ് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. 348 റണ്‍സ് വിജയിക്കാവുന്ന സ്കോറാണെന്നായിരുന്നു കരുതിയത്. ടെയ്‌ലര്‍ പരിചയസമ്പത്തുള്ള കളിക്കാരനാണ്. എന്നാല്‍ ടോം ലാതമിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണ് കളി അവര്‍ക്ക് അനുകൂലമാക്കിയത്. വിജയത്തില്‍ ടെയ്‌ലറെയും ലാതമിനെയും അഭിനന്ദിക്കുന്നു.
മധ്യനിരയില്‍ ടെയ്‌ലറും ലാതമും ചേര്‍ന്ന് നേടിയ 135 റണ്‍സിന്റെ കൂട്ടുകെട്ടാണ് കളി ന്യൂസിലന്‍ഡിന് അനുകൂലമാക്കിയത്. 48 പന്തില്‍ 69 റണ്‍സെടുത്ത ലാതമിനെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!