ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വി; വലിയ കാര്യമാക്കേണ്ടെന്ന് കോലി

By Web TeamFirst Published Feb 8, 2020, 5:19 PM IST
Highlights

ബാറ്റിംഗ് നിര വേണ്ടത്ര ശോഭിച്ചില്ല. പക്ഷെ സെയ്നിയും ജഡേജയും മികച്ച രീതിയില്‍ കളിച്ചു. ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സമ്മര്‍ദ്ദഘട്ടത്തില്‍ ഇവര്‍ക്കെല്ലാം ഇത്തരം പ്രകടനം പുറത്തെടുക്കാനായി എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്നും കോലി പറഞ്ഞു.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പരയിലെ തോല്‍വി വലിയ കാര്യമാക്കേണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ ഈ വര്‍ഷം ഏകദിനങ്ങള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. ഈ വര്‍ഷം ടെസ്റ്റും ടി20യുമാണ് പ്രധാനം. എങ്കിലും തുടക്കത്തിലെ തകര്‍ച്ചക്കുശേഷം വാലറ്റത്തിന്റെ സംഭാവനയില്‍ ഇന്ത്യക്ക് തിരിച്ചുവരാനായി എന്നത് വലിയ നേട്ടമാണെന്നും കോലി മത്സരശേഷം പറഞ്ഞു.

ബാറ്റിംഗ് നിര വേണ്ടത്ര ശോഭിച്ചില്ല. പക്ഷെ സെയ്നിയും ജഡേജയും മികച്ച രീതിയില്‍ കളിച്ചു. ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സമ്മര്‍ദ്ദഘട്ടത്തില്‍ ഇവര്‍ക്കെല്ലാം ഇത്തരം പ്രകടനം പുറത്തെടുക്കാനായി എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്നും കോലി പറഞ്ഞു.

പരമ്പര നഷ്ടമായ സ്ഥിതിക്ക് അവസാന ഏകദിനത്തില്‍ കൂടുതല്‍ പരീക്ഷണത്തിന് തയാറാവുമെന്നും കോലി പറഞ്ഞു. ബാറ്റിംഗ് നിരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന മനീഷ് പാണ്ഡെയ്ക്കും ഋഷഭ് പന്തിനും മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗ് നിരയില്‍ അവസരം കിട്ടുമെന്നാണ് കരുതുന്നത്. 11ന് മൗണ്ട് മൗഗാനിയിലാണ് പരമ്പരയിലെ അവസാന ഏകദിനം.

എട്ടാം വിക്കറ്റില്‍ ജഡേജയും സെയ്നിയും ചേര്‍ന്ന് നേടിയ 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചത്. ജഡേജ 55 റണ്‍സടിച്ചപ്പോള്‍ 49 പന്തില്‍ 45 റണ്‍സടിച്ച് സെയ്നി ബാറ്റിംഗിലും തിളങ്ങി.

click me!