- Home
- Sports
- Cricket
- 32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്
32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്
ന്യൂസിലന്‍ഡിനെതിരായ ടി20 മത്സരത്തിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിനെ പ്രശംസിച്ച സൈമൺ ഡൂൾ, താരത്തിന് സെഞ്ചുറി നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ വിമർശിക്കുകയും ചെയ്തു.

കിഷന് വിമര്‍ശനം
ന്യൂസിലന്‍ഡിനെിരായി ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 പന്തില്‍ 76 റണ്‍സടിച്ച് കളിയിലെ താരമായിട്ടും ഇന്ത്യൻ താരം ഇഷാന്‍ കിഷനെ കുറ്റപ്പെടുത്തി ന്യൂസിലന്‍ഡ് മുന്‍താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂള്‍.
നഷ്ടമാക്കിയത് വലിയ അവസരം
തകര്‍ത്തടിച്ച് കളിയുടെ ഗതി തന്നെ മാറ്റിയ ഇഷാന് വലിയൊരു സെഞ്ചുറി നേടാനുള്ള അവസരമാണ് നഷ്ടമാക്കിയതെന്നും ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഇഷാന് അതിനുള്ള പ്രതിഭയുണ്ടെന്നും സൈമണ്‍ ഡൂള്‍ പറഞ്ഞു.
കിവീസിനെ വിറപ്പിച്ച ഷോട്ടുകൾ
ഇഷാന്‍റെ പവർ ഹിറ്റിംഗിനെ വാനോളം പുകഴ്ത്തിയ ഡൂൾ, ഇഷ് സോധിക്കെതിരെ മിഡ് വിക്കറ്റിന് മുകളിലൂടെ താരം അടിച്ച പുൾ ഷോട്ട് അതിശയകരമായിരുന്നുവെന്നും വിശേഷിപ്പിച്ചു. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍റെ പ്രഹരശേഷി ഈ മത്സരത്തിലും പ്രകടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
280 അടിച്ചാലും കിവീസ് ജയിക്കില്ല
209 എന്ന കൂറ്റൻ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്ന രീതി കാണുമ്പോൾ 280 റൺസ് നേടിയാൽ പോലും ന്യൂസിലൻഡിന് വിജയിക്കാൻ കഴിയില്ലായിരുന്നുവെന്നും സൈമണ്‍ ഡൂള്‍ പരിഹസിച്ചു.
ഇന്ത്യയുടെ കരുത്ത് അപാരം
ഹാർദിക് പാണ്ഡ്യയെയും റിങ്കു സിംഗിനെയും പോലുള്ള വമ്പൻ ഹിറ്റർമാർക്ക് ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിക്കാത്തത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നതെന്ന് ഡൂൾ പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയെ കരുതിരിക്കണം
ടി20 ലോകകപ്പിന് മുന്നോടിയായി യുവത്വവും അനുഭവസമ്പത്തും ചേർന്ന ഈ ഇന്ത്യൻ ടീം അപാരമായ ഫോമിലാണെന്നും എതിരാളികൾ ഭയപ്പെടണമെന്നും സൈമൺ ഡൂള്‍ മുന്നറിയിപ്പ് നൽകി. നിലവിൽ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

