
ദുബായ്: അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാവുന്ന 2024ലെ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടുും. ജൂണ്‍ അഞ്ചിനാണ് മത്സരം. നാല് ദിവസങ്ങള്‍ക്ക് ശേഷം, ഒമ്പതിന് ഇന്ത്യ - പാകിസ്ഥാന്‍ പോര്. പിന്നീട് 12ന് അമേരിക്കയേയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മൂന്ന് മത്സരങ്ങളും നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. 15ന് ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയേയും ഇന്ത്യ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക.
ഗ്രൂപ്പ് ഘട്ടം അനായാസം ഇന്ത്യക്ക് കടക്കാം. പാകിസ്ഥാന്‍ മാത്രമാകും വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യത. ജൂണ്‍ നാല് മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുക. 20 ടീമുകള്‍ ആദ്യമായി ലോകകപ്പ് വേദിയില്‍ പോരിനിറങ്ങുന്നു എന്നതാണ് പ്രധാന സവിശേഷത. ഇംഗ്ലണ്ടാണ് പുരുഷ ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാര്‍.
ടി20 ലോകകപ്പിനായി 30 താരങ്ങളെയാണ് ബിസിസിഐ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം ഇതിനകം പ്രകടിപ്പിച്ചത് ടീം തെരഞ്ഞെടുപ്പ് കൂടുതല്‍ കടുപ്പമേറിയതാക്കുന്നു. ഐപിഎല്‍ 2024 പ്രകടനം അടിസ്ഥാനപ്പെടുത്തിയായിരിക്കും ടീം സെലക്ഷന്‍ എന്നാണ് വിവരങ്ങള്‍. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ആരായിരിക്കും ക്യാപ്റ്റന്‍ എന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല. നിലവില്‍ പരിക്കിന്റെ പിടിയിലാണ് പാണ്ഡ്യ.
മലയാളി താരം സഞ്ജു സാംസണും പരിഗണനയിലുണ്ട്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാവും. അതിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ കളിക്കുന്തന്. 11നാണ് പരമ്പരയ്ക്ക് തുടക്കമാവുക.
ധോണിയെ വഞ്ചിച്ച് പണം തട്ടി! മുന്‍ ബിസിനസ് പങ്കാളിക്കെതിരെ കോടതി കയറി ഇതിഹാസ നായകന്‍