2017ലാണ് ആഗോളതലത്തില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനായി ധോണിയുമായി ആര്‍ക്ക സ്‌പോര്‍ട്‌സ് കരാറൊപ്പിട്ടിരുന്നു. എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ ആര്‍ക്ക തയ്യാറായില്ല.

റാഞ്ചി: മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്‍ എം എസ് ധോണി. ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനെന്ന പേരില്‍ കരാറുണ്ടാക്കുകയും പിന്നീട് 15 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും ധോണി നല്‍കിയ പരാതിയില്‍ പറയുന്നു. ആര്‍ക്ക സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മിഹിര്‍ ദിവാകര്‍, സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് റാഞ്ചിയിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 

2017ലാണ് ആഗോളതലത്തില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനായി ധോണിയുമായി ആര്‍ക്ക സ്‌പോര്‍ട്‌സ് കരാറൊപ്പിട്ടിരുന്നു. എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ ആര്‍ക്ക തയ്യാറായില്ല. നിരവധി തവണ സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടും ലീഗല്‍ നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെ 2021 ആഗസ്റ്റ് 15ന് ആര്‍ക്ക സ്‌പോര്‍ട്‌സുമായുള്ള കരാറില്‍ നിന്ന് ധോണി പിന്മാറി. 

ഫ്രാഞ്ചൈസി ഫീസും ഉടമ്പടി പ്രകാരമുള്ള ലാഭവും പങ്കിടാതെ ആര്‍ക്ക സ്‌പോര്‍ട്‌സ് ധോണിയെ വഞ്ചിക്കുകയായിരുന്നു എന്നറിഞ്ഞതോടെയാണിത്. 15 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

പുതിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണുള്ള തയാറെടുപ്പിലാണ് ധോണി. ഇത്തവണയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നത് 42 കാരനായ ധോണിയാണ്. അഞ്ചു തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീടത്തിലേക്ക് നയിക്കാന്‍ ധോണിക്കായിരുന്നു. ഈ സീസണില്‍ കൂടി കിരീടം നേടി ഐപിഎല്ലിനോട് വിടപറയാനായിരിക്കും ധോണിയുടെ പദ്ധതി. എന്നാല്‍ ധോണിക്ക് മുഴുവന്‍ സ്വാതന്ത്ര്യവും സിഎസ്‌കെ അധികൃതര്‍ നല്‍കിയിട്ടുണ്ട്. തീരുമാനവും ധോണിക്ക് വിട്ടിരിക്കുകയാണ്.

ആലപ്പുഴയിലും റിങ്കു ഷോ! സഞ്ജുവിന് പണികൊടുത്ത് ശിഷ്യനും; രഞ്ജിയില്‍ കേരളത്തിനെതിരെ യുപി മികച്ച സ്‌കോറിലേക്ക്