ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പൂരത്തിന് നാളെ തുടക്കം; എല്ലാ കണ്ണുകളും സഞ്ജുവില്‍; സാധ്യതാ ടീം

By Gopala krishnanFirst Published Oct 5, 2022, 9:20 PM IST
Highlights

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നും ഫോമിലായിരുന്ന ശുഭ്മാന്‍ ഗില്ലായിരിക്കും ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുക. ടി20 ലോകകപ്പിനുള്ള ടീമിലെ റിസര്‍വ് താരമായ ശ്രേയസ് അയ്യര്‍ വണ്‍ ഡൗണായി ക്രീസിലെത്തും. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ ക്രീസിലിറങ്ങിയ ശ്രേയസിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ലോകകപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാന്‍ ശ്രേയസിന് ലഭിക്കുന്ന അവസാന അവസരമാണിത്.

ലഖ്നൗ: ടി20 വെടിക്കെട്ടിനുശേഷം ഏകദിന പൂരത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഇറങ്ങുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നാളെ ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുക. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും സമീപകാലത്തെ ഫോം പരിഗണിച്ചാല്‍ സഞ്ജുവിന് തന്നെയാണ് അന്തിമ ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നും ഫോമിലായിരുന്ന ശുഭ്മാന്‍ ഗില്ലായിരിക്കും ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുക. ടി20 ലോകകപ്പിനുള്ള ടീമിലെ റിസര്‍വ് താരമായ ശ്രേയസ് അയ്യര്‍ വണ്‍ ഡൗണായി ക്രീസിലെത്തും. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ ക്രീസിലിറങ്ങിയ ശ്രേയസിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ലോകകപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാന്‍ ശ്രേയസിന് ലഭിക്കുന്ന അവസാന അവസരമാണിത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

നാലാം നമ്പറില്‍ രാഹുല്‍ ത്രിപാഠിക്ക് അവസരം ലഭിച്ചേക്കും. രജത് പാടീദാറിന് നാളെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണ്‍ ബാറ്റിംഗ് നിരയില്‍ ആറാമനായി ഫിനിഷറായി എത്താനാണ് സാധ്യത.

ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍ എന്നിവരാകും ടീമിലേ പേസര്‍മാര്‍. രവി ബിഷ്ണോയിയും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി ടീമിലെത്തും. ബിഷ്ണോയിയും ദീപക് ചാഹറും ലോകകപ്പ് ടീമിലെ റിസര്‍വ് താരങ്ങള്‍  കൂടിയാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: Shikhar Dhawan (c), Shubman Gill, Shreyas Iyer, Sanju Samson (wk), Rajat Patidar, Rahul Tripathi, Shardul Thakur, Kuldeep Yadav, Mohammed Siraj, Deepak Chahar, Ravi Bishnoi.

click me!