ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്; സാധ്യതാ ഇലവന്‍ അറിയാം

Published : Nov 13, 2025, 08:24 PM IST
India vs South Africa

Synopsis

പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

കൊല്‍ക്കത്ത: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഒന്നാം ടെസ്റ്റ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്നത് ഓസ്‌ട്രേലിയക്കെതിരെ ട്വന്റി 20 പരമ്പര നേടിയ ആത്മവിശ്വാസത്തില്‍. പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

52 പോയിന്റുമായി മൂന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത് ഇന്ത്യന്‍ മണ്ണിലെ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ട്. പിച്ച് ആദ്യരണ്ടു ദിവസം പേസര്‍മാരെ തുണയ്ക്കുമെങ്കിലും സ്പിന്നര്‍മാരാവും കളിയുടെ ഗതി നിശ്ചയിക്കുക. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ സ്പിന്‍ ത്രയത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ബാറ്റിംഗ് നിര ശക്തം. യസശ്വി ജയ്‌സ്വാളും കെ എല്‍ രാഹുലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത് പരിക്ക് മാറി തിരിച്ചെത്തുമെങ്കിലും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറല്‍ ടീമില്‍ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തെംബ ബവുമ നയിക്കുന്ന ടീമില്‍ ഡെവാള്‍ഡ് ബ്രൂയിസ്, മാര്‍കോ യാന്‍സന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, കാഗിസോ റബാഡ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിയാന്‍ മുള്‍ഡര്‍ തുടങ്ങിയവരുണ്ട്.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതയുള്ള ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

PREV
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാള്‍,അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍