Latest Videos

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനും മഴ? പിച്ച് റിപ്പോര്‍ട്ട്, മത്സരം കാണാനുള്ള വഴി

By Sajish AFirst Published Oct 8, 2022, 10:32 PM IST
Highlights

മുന്‍നിരയില്‍ നാല് താരങ്ങള്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മാറ്റം വരുത്തുന്നുണ്ടെങ്കില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ മാത്രമെ മാറ്റങ്ങള്‍ വരുത്തൂ.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് പരമ്പരയില്‍ ഒപ്പമെത്താനാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക് ജയിച്ചിരുന്നു. റാഞ്ചിയില്‍ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുന്‍നിരയില്‍ നാല് താരങ്ങള്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മാറ്റം വരുത്തുന്നുണ്ടെങ്കില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ മാത്രമെ മാറ്റങ്ങള്‍ വരുത്തൂ. റിതുരാജ് ഗെയ്കവാദിന് പകരം രജത് പടിധാര്‍ ടീമിലെത്താന്‍ സാധ്യതയേറെയാണ്.  മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം...

വേദി, സമയം, കാണാനുള്ള വഴികള്‍

ഉച്ചയ്ക്ക് 1.30നാണ് ടോസ്. റാഞ്ചിയിലെ ജെഎസ്‌സിഎ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്‌നി+ ഹോട്സ്റ്റാറിലൂടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

നേര്‍ക്കുനേര്‍

ഇതിന് മുമ്പ് 88 തവണ ഇരു ടീമുകളും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ പേരിലാണ്. 50 വിജയങ്ങള്‍ ദക്ഷിണാഫ്രിക്ക അക്കൗണ്ടിലാക്കി. 35 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചു. 

കാലാവസ്ഥ

പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് 40 ഓവറാക്കി ചുരുക്കിയിരുന്നു. റാഞ്ചിയില്‍ 20 ശതമാനം മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. 

പിച്ച് റിപ്പോര്‍ട്ട്

പൊതുവെ റണ്ണൊഴുകുന്ന പിച്ചാണ് റാഞ്ചിയിലേത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്യുന്ന 280ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.  

സാധ്യതാ ഇലവന്‍

ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍. 

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ജന്നെമന്‍ മലാന്‍, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, തബ്രിസ് ഷംസി, ലുംഗി എന്‍ഗിഡി.
 

click me!