IND vs SA : പരമ്പര പിടിക്കാന്‍ ദക്ഷിണാഫ്രിക്ക, തിരിച്ചടിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്- സാധ്യതാ ഇലവന്‍

Published : Jun 14, 2022, 09:54 AM ISTUpdated : Jun 14, 2022, 10:10 AM IST
IND vs SA : പരമ്പര പിടിക്കാന്‍ ദക്ഷിണാഫ്രിക്ക, തിരിച്ചടിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്- സാധ്യതാ ഇലവന്‍

Synopsis

ഉമ്രാന്‍ മാലിക്കിന് അരങ്ങേറ്റം വൈകാനാണ് സാധ്യത. പരിക്ക് ഭേദമായാല്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിരിച്ചെത്തും. വിശാഖപട്ടണത്തെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് 80% മത്സരങ്ങളിലും ജയിച്ചത്.

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ (IND vs SA) പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് ഏഴിന് വിശാഖപട്ടണത്താണ് മൂന്നാം മത്സരം. മുന്‍നിര താരങ്ങളില്ലാതെ (Team India) പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് പരിക്കായിരുന്നു ആദ്യ തിരിച്ചടി. രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ ഇനി ഒരോ കളിയും ഇന്ത്യക്ക് ജീവന്മരണ പോരാട്ടമായി. ബൗളര്‍മാരുടെ മോശം പ്രകടനമാണ്
ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.

പുതിയ നായകന്‍ റിഷഭ് പന്തിന്റെ (Rishabh Pant) ക്യാപ്റ്റന്‍സിയിലെ പിഴവും തോല്‍വിയുടെ ഒരുകാരണം. ബാറ്റിംഗ് ലൈനപ്പില്‍ മാറ്റത്തിന്‌ സാധ്യതയില്ല. റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും. ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് നിരയ്ക്ക് വെല്ലുവിളിയുയര്‍ത്താനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. ബൗളിംഗിലേക്ക് രവി ബിഷ്‌ണോയ് എത്തുമോയെന്നാണ് ഇനിയറിയേണ്ടത്. 

ഉമ്രാന്‍ മാലിക്കിന് അരങ്ങേറ്റം വൈകാനാണ് സാധ്യത. പരിക്ക് ഭേദമായാല്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിരിച്ചെത്തും. വിശാഖപട്ടണത്തെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് 80% മത്സരങ്ങളിലും ജയിച്ചത്. അതിനാല്‍ ടോസ് നേടുന്ന ടീം ഇന്നും ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. സാധ്യതാ ഇലവന്‍ അറിയാം....

ഇന്ത്യ: റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍/ അര്‍ഷ്ദീപി സിംഗ്.
 

PREV
Read more Articles on
click me!

Recommended Stories

നിരാശപ്പെടുത്തി വീണ്ടും ശുഭ്മാന്‍ ഗില്‍, സൂര്യകുമാറിനും അടിതെറ്റി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍ച്ച
ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍, സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഇടമില്ല