ആരും കയ്യടിക്കും നവ്‌ദീപ് സെയ്‌നിക്ക്; ആരാധകരറിയാത്ത രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഗംഭീര്‍

By Web TeamFirst Published Jan 10, 2020, 1:09 PM IST
Highlights

ഇന്‍ഡോറില്‍ നാല് ഓവര്‍ എറിഞ്ഞ യുവതാരം 13 ഡോട് ബോളുകള്‍ ഉള്‍പ്പടെ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു

ദില്ലി: ശ്രീലങ്കയ്‌ക്ക് എതിരായ ഇന്‍ഡോര്‍ ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ മികച്ച പ്രകടനമാണ് പേസര്‍ നവ്‌ദീപ് സെയ്‌നി പുറത്തെടുത്തത്. നാല് ഓവര്‍ എറിഞ്ഞ യുവതാരം 13 ഡോട് ബോളുകള്‍ ഉള്‍പ്പടെ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മത്സരത്തിനിടെ 150 കി.മീ വേഗതയില്‍ പന്തെറിഞ്ഞും സെയ്‌നി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

മികച്ച പ്രകടനം പുറത്തെടുത്ത നവ്‌ദീപ് സെയ്‌നിയെ പ്രശംസകൊണ്ട് മൂടുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 'ഇന്ത്യന്‍ ക്രിക്കറ്റ് ഉല്‍പാദനക്ഷമമാണ് എന്നാണ് സെയ്‌നി തെളിയിക്കുന്നത്. ഇന്‍ഡോറിലെ സെയ്‌നിയുടെ സ്‌പെല്‍ വിരാട് കോലിയെ മില്യണയര്‍ ആക്കിത്തീര്‍ത്തു. സെയ്‌നിയെ കൂടാതെ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ തുടങ്ങിയ ശക്തമായ ബൗളിംഗ് നിര കോലിക്കുണ്ട് നിലവിലെ പേസ് നിര അഭിമാന നേട്ടങ്ങള്‍ കൊയ്യുമെന്നും' ഗംഭീര്‍ ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തിലെഴുതി.

 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെയ്‌നിയെ താന്‍ പരിചയപ്പെട്ട കാര്യം ഗംഭീര്‍ കോളത്തില്‍ ഓര്‍ത്തെടുക്കുന്നു. '2013-14 ആഭ്യന്തര സീസണിനിടെ ഡല്‍ഹി താരം സുമിത് നാര്‍വാലാണ് സെയ്‌നിയെ പരിചയപ്പെടുത്തിയത്. അന്ന് ഡല്‍ഹിയെ നയിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനായിരുന്നു തന്‍റെ ശ്രമം. മികച്ച പേസ് ബൗളര്‍മാരെ ഞങ്ങള്‍ എന്നും കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഡല്‍ഹി രഞ്ജി ടീമിന് നെറ്റ്‌സില്‍ പന്തെറിയാന്‍ സെയ‌്‌നിയെ ലഭിച്ചു. എന്നാല്‍ പ്രാക്‌റ്റീസ് സെഷനില്‍ സെയ്‌നി എത്തുമെന്ന് ഉറപ്പായിരുന്നില്ല. നെറ്റ് ബൗളറായല്ല, ടെന്നീസ് ബൗളില്‍ പന്തെറിയാനാണ് സെയ്‌നി കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ന് സുമിത് പിന്നീട് എന്നോട് പറഞ്ഞു'.

'എന്നാല്‍ വിധി മറ്റൊന്നായിരുന്നു. സെയ്‌നിയുടെ ടെന്നീസ് ബോള്‍ മത്സരം നടന്നില്ല. നെറ്റ്‌സില്‍ പന്തെറിയാന്‍ താനും വരുന്നതായി അന്ന് രാത്രി സുമിത്തിനെ സെയ്‌നി വിളിച്ചുപറഞ്ഞു. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ തിളങ്ങിയിരുന്ന താരമാണ് അന്ന് സെയ്‌നി. നാലഞ്ച് മത്സരങ്ങളില്‍ 2100 രൂപ ലഭിക്കുകയും ചെയ്തു!. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്‌നിയെ മൂന്ന് കോടി രൂപയ്‌ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുന്നതാണ് പിന്നീട് കണ്ടത്' എന്നും ഗംഭീര്‍ പറഞ്ഞു. 

click me!