ശ്രീലങ്കക്കെതിരായ മൂന്നാം ടി20: സ്പിന്‍ കെണിയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

By Web TeamFirst Published Jul 29, 2021, 9:46 PM IST
Highlights

ഇന്നലെ രണ്ടാം ടി20യില്‍ നിരാശപ്പെടുത്തിയ സഞ‌്ജു സാംസണ് ഇന്ന് മൂന്ന് പന്തുകളുടെ ആയുസേ ക്രീസിലുണ്ടായിരുന്നുള്ളു.  മൂന്ന് പന്ത് നേരിട്ട സഞ്ജു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പൂജ്യനായി മടങ്ങി. സഞ്ജുവിന് പിന്നാലെ ഗെയ്ക്‌വാദിനെയും ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 25-4 ലേക്ക് കൂപ്പുകുത്തി.

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓവറില്‍ റണ്‍സിന് പുറത്തായി. നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ വാനിഡും ഹസരങ്കയും 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ഷനകയുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 23 റണ്‍സുമായി പുറത്താകാതെ നിന്ന കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ആദ്യ ഓവറിലെ ഇന്ത്യ ഞെട്ടി

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ശ്രീലങ്ക ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചു. ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ നേരിട്ട ആദ്യ പന്തില്‍ മടക്കി ചമീരയാണ് ലങ്കക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ദേവദ്ത്ത് പടിക്കലും റിതുരാജ് ഗെയ്ക്‌‌വാദും ചേര്‍ന്ന് ഇന്ത്യയെ 23ല്‍ എത്തിച്ചെങ്കിലും പടിക്കലിനെ(9) മടക്കി മെന്‍ഡിസ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

സഞ്ജു വീണ്ടും സംപൂജ്യന്‍

ഇന്നലെ നിരാശപ്പെടുത്തിയ സഞ‌്ജു സാംസണ് മൂന്ന് പന്തുകളുടെ ആയുസേ ക്രീസിലുണ്ടായിരുന്നുള്ളു.  മൂന്ന് പന്ത് നേരിട്ട സഞ്ജു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പൂജ്യനായി മടങ്ങി. സഞ്ജുവിന് പിന്നാലെ ഗെയ്ക്‌വാദിനെയും ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 25-4ലേക്ക് കൂപ്പുകുത്തി.

പിന്നാലെ വന്ന നിതീഷ് റാണ(6)യും കാര്യമായൊന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും(16) കുല്‍ദീപ് യാദവു്(23 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ 50 കടത്തിയത്. ഭുവി പുറത്തായശേഷം രാഹുല്‍ ചാഹര്‍(5), വരുണ്‍ ചക്രവര്‍ത്തി(0) എന്നിവരും കാര്യമായൊന്നും ചെയ്താതെ കീഴടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ 81ല്‍ ഒതുങ്ങി.

ഇന്നലെ നടന്ന മത്സരത്തില്‍ കളിച്ച നവദീപ് സെയ്നിക്ക് പരിക്കേറ്റതിനാല്‍ സെയ്നിക്ക് പകരക്കാരാനായി മലയാളി താരവും പേസറുമായ സന്ദീപ് വാര്യര്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനുും പുറമെ സന്ദീപ് കൂടി പ്ലേയിംഗ് ഇലവനില്‍ എത്തിയതോടെ ഇതാദ്യമായി മൂന്ന് മലയാളി താരങ്ങള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നുവെന്ന അപൂര്‍വത കൂടിയായി.

click me!