മൂന്നാം ടി20: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്; മൂന്ന് മലയാളി താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍

By Web TeamFirst Published Jul 29, 2021, 7:46 PM IST
Highlights

സെയ്നിക്ക് പകരം സ്പിന്നര്‍ സായ് കിഷോറിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി സന്ദീപ് വാര്യര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമാണ് സന്ദീപ് വാര്യര്‍.

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നലെ നടന്ന മത്സരത്തില്‍ കളിച്ച നവദീപ് സെയ്നിക്ക് പരിക്കേറ്റതിനാല്‍ സെയ്നിക്ക് പകരക്കാരാനായി മലയാളി താരവും പേസറുമായ സന്ദീപ് വാര്യര്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.

ഇതോടെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനുും പുറമെ സന്ദീപ് കൂടി പ്ലേയിംഗ് ഇലവനില്‍ എത്തിയതോടെ ഇതാദ്യമായി മൂന്ന് മലയാളി താരങ്ങള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നുവെന്ന അപൂര്‍വത കൂടിയായി. സെയ്നിക്ക് പകരം സ്പിന്നര്‍ സായ് കിഷോറിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി സന്ദീപ് വാര്യര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമാണ് സന്ദീപ് വാര്യര്‍.

ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. ഇസുരു ഉദാനക്ക് പകരം പതും നിസങ്ക ലങ്കയുടെ അന്തിമ ഇലവനിലെത്തി. ഇന്നതെ നടന്ന മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് കീഴടക്കി ശ്രീലങ്ക മൂന്ന് മത്സര പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.

ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്രുനാലുമായി അടുത്തിടപഴകിയ താരങ്ങളെല്ലാം ഐസൊലേഷനിലായതോടെയാണ് ഇന്ത്യന്‍ ടീം റിസര്‍വ് താരങ്ങളെയും കളത്തിലറക്കിയത്.

India (Playing XI): Shikhar Dhawan(c), Ruturaj Gaikwad, Devdutt Padikkal, Sanju Samson(w), Nitish Rana, Bhuvneshwar Kumar, Kuldeep Yadav, Rahul Chahar, Sandeep Warrier, Chetan Sakariya, Varun Chakravarthy

Sri Lanka (Playing XI): Avishka Fernando, Minod Bhanuka(w), Sadeera Samarawickrama, Pathum Nissanka, Dasun Shanaka(c), Dhananjaya de Silva, Wanindu Hasaranga, Ramesh Mendis, Chamika Karunaratne, Akila Dananjaya, Dushmantha Chameera

click me!