എത്ര മനോഹരമായ ആചാരം; ജൂഡോ മത്സരത്തിന് മുമ്പ് വനിതാ താരത്തിന്‍റെ കരണത്തടിച്ച് പരിശീലകന്‍

By Web TeamFirst Published Jul 29, 2021, 4:04 PM IST
Highlights

എന്നാല്‍ ഇതൊന്നും കണ്ട് അമ്പരക്കേണ്ടെന്നാണ് 32കാരിയായ ട്രാജ്ഡോസ് ആരാധകരോട് പറയുന്നത്. കാരണം, മത്സരത്തിനിറങ്ങും മുമ്പ് തന്നെ ഉത്തേജിതയാക്കാന്‍ പരിശീലകന്‍ ചെയ്യുന്നതാണ് ഇതെന്നാണ് ട്രാജ്ഡോസ് പറയുന്നത്.

ടോക്യോ: വനിതകളുടെ ഒളിംപിക്സ് ജൂഡോ റൗണ്ട് 32 പോരാട്ടത്തിലെ ജര്‍മന്‍ താരം മാര്‍ട്യാന ട്രാജ്ഡോസിന്‍റെ മത്സരം ടെലിവിഷനിലൂടെ കണ്ടവര്‍  ഒന്ന് ഞ‌െട്ടിക്കാണും. മത്സരത്തിന് തൊട്ടു മുമ്പ് ട്രാജ്ഡോസിന്‍റെ ഇരു ചുമലിലും പിടിച്ച് ശക്തമായി കുലുക്കിയ പരിശീലകന്‍ കരണത്ത് അടിക്കുകയും ചെയ്തു.

എന്നാല്‍ ഇതൊന്നും കണ്ട് അമ്പരക്കേണ്ടെന്നാണ് 32കാരിയായ ട്രാജ്ഡോസ് ആരാധകരോട് പറയുന്നത്. കാരണം, മത്സരത്തിനിറങ്ങും മുമ്പ് തന്നെ ഉത്തേജിതയാക്കാന്‍ പരിശീലകന്‍ ചെയ്യുന്നതാണ് ഇതെന്നാണ് ട്രാജ്ഡോസ് പറയുന്നത്. ആരും ആശങ്കപ്പെടേണ്ട, മത്സരങ്ങള്‍ക്ക് മുമ്പ് ഞാന്‍ പതിവായി ചെയ്യുന്ന കാര്യമാണിത്. എന്‍റെ എല്ലാ മത്സരങ്ങള്‍ക്കു മുമ്പും ഇത്തരത്തില്‍ ചെയ്യാറുണ്ട്. ട്രാജ്ഡോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

A czo tu się odpoliczkowało w ogóle?! pic.twitter.com/mX2r9rMMTA

— Mischa Von Jadczak (@michaljadczak)

ജൂഡോ റിംഗിലേക്ക് ഇറങ്ങുന്നതിന് മുമ്പ് പരിശീലകന്‍ ക്ലോഡിയോ പൗസ ട്രാജ്ഡോസിന്‍റെ കരണത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹംഗറിയുടെ സോഫി ഒസ്ബാസിനെതിരായ റൗണ്ട് 32 എലിമിനേഷന്‍ പോരാട്ടത്തിന് മുമ്പായിരുന്നു ഇത്. മത്സരം ട്രാജ്ഡോസ് ജയിച്ചു. തോറ്റിരുന്നെങ്കില്‍ അടിയുടെ ശക്തി കൂടിയേനെയെന്ന് ഇന്നലെ വീണ്ടും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരിശീലകകനെ ന്യായീകരിച്ച് ചെയ്ത പോസ്റ്റില്‍ ട്രാജ്ഡോസ് പറഞ്ഞു.

ട്വിറ്ററില്‍ ഒരു കോടിയോളം പേരാണ് ഈ കരണത്തടി വീഡോയ കണ്ടത്. എന്ത് ആചാരാമായലും ഇതിത്തിരി കടന്നുപോയെന്നാണ് ആരാധകരില്‍ പലരും ഇപ്പോള്‍ പറയുന്നത്.

click me!