
ഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 മത്സരം മഴമൂലം ഉപേക്ഷിച്ചു. മഴയില്‍ ഔട്ട് ഫീല്‍ഡും പിച്ചും നനഞ്ഞു കുതിര്‍ന്നതിനാല്‍ ഒറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇടയ്ക്ക് മഴ ശമിച്ചെങ്കിലും ഔട്ട് ഫീല്‍ഡും പിച്ചും കളിക്കാന്‍ യോഗ്യമല്ലെന്ന് അമ്പയര്‍മാര്‍ വിലയിരുത്തി. ടോസിനുശേഷമാണ് വില്ലനായി മഴയെത്തിയത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാന്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയപ്പോള്‍ ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തി. നവദീപ് സെയ്നിയും ഷാര്‍ദുല്‍ ഠാക്കൂറുമായിരുന്നു ഇന്ത്യയുടെ മറ്റ് രണ്ട് പേസര്‍മാര്‍.
മലയാളി താരം സഞ്ജു സാംസണ് പുറമെ മനീഷ് പാണ്ഡെ, യൂസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവവരെ ഇന്ത്യ പുറത്തിരുത്തിയപ്പോള്‍ കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ അന്തിമ ഇലവനിലെത്തി.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, നവ്ദീപ് സൈനി, ജസ്പ്രീത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!