150 കിലോ മീറ്റര്‍ വേഗം; 'അതിവേഗ' ക്ലബ്ബിലേക്ക് സെയ്നിയും

By Web TeamFirst Published Jan 8, 2020, 11:21 PM IST
Highlights

നിലവില്‍ 152 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്രയുടെ പേരിലാണ് ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞതിന്റെ ഇന്ത്യന്‍ റെക്കോര്‍ഡ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഇത്.

ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് ഇന്ത്യയുടെ നവദീപ് സെയ്നി. ലങ്കയുടെ ഒഷാനൊ ഫെര്‍ണാണ്ടോക്കെതിരെയാണ് 150 കിലോമീറ്ററിലധികം വേഗത്തില്‍ സെയ്നി പന്തെറിഞ്ഞത്. നേരത്തെ 148 കിലോ മീറ്റര്‍ വേഗത്തലെറിഞ്ഞ അതിവേഗ യോര്‍ക്കറില്‍ ലങ്കയുടെ ഗുണതിലകയെ സെയ്നി ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു.

മത്സരത്തില്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത സെയ്നി രണ്ട് വിക്കറ്റ് വീഴ്ത്തി. നിലവില്‍ 152 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്രയുടെ പേരിലാണ് ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞതിന്റെ ഇന്ത്യന്‍ റെക്കോര്‍ഡ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഇത്.

ഇന്ത്യന്‍ ടീമിലെ മറ്റ് പേസര്‍മാരായ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും 150 കിലോ മീറ്റര്‍ വേഗം മറികടന്നവരാണ്. പാക് പേസര്‍ ഷൊയൈബ് അക്തറിന്റെ പേരിലാണ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതിന്റെ റേക്കോര്‍ഡ്. 2003ല്‍ ഇംഗ്ലണ്ടിനെതിരെ 161 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് അക്തര്‍ റെക്കോര്‍ഡിട്ടത്.

click me!