ഹാര്‍ദ്ദിക് തിരിച്ചെത്തുമ്പോള്‍ പുറത്താകുക ശ്രേയസോ സൂര്യകുമാറോ, ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

Published : Nov 01, 2023, 01:24 PM IST
 ഹാര്‍ദ്ദിക് തിരിച്ചെത്തുമ്പോള്‍ പുറത്താകുക ശ്രേയസോ സൂര്യകുമാറോ, ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

Synopsis

ഹാര്‍ദ്ദിക് തിരിച്ചെത്തിയാല്‍ ആരാകും പുറത്താകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹാര്‍ദ്ദിക് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഇംഗ്ലണ്ടിനെതിരെ ആറാം നമ്പറില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവോ നാലാം നമ്പറില്‍ നിറം മങ്ങിയ ശ്രേയസ് അയ്യരോ പുറത്താകും. നിലവിലെ സാഹചര്യക്കില്‍ ശ്രേയസ് പുറത്തുപോകാനാണ് സാധ്യത.  

മുംബൈ: ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ നാളെ ഇറങ്ങും. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് എതിരാളി. 2011 ലോകകപ്പിൽ ഇതേ വേദിയിൽ വച്ച് ശ്രീലങ്കയെ തോൽപ്പിച്ചാണ് ധോണിയുടെ വിജയ സിക്സറില്‍ ഇന്ത്യ രണ്ടാം ലോകകിരീടത്തില്‍ മുത്തമിട്ടത്.

ശ്രീലങ്കക്കെതിരെ ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമും ആരാധകരും പ്രതീക്ഷിക്കുന്നില്ല. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിച്ചെത്തുന്ന ടീമില്‍ നാളെ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. പരിക്കു മാറി ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെത്തിയ ഹാര്‍ദ്ദിക് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇന്ന് ഇന്ത്യന്‍ ടീം പരിശീലനത്തിനിറങ്ങും. പരിശീലനത്തിലെ പ്രകടനം കൂടി നോക്കിയശേഷമാകും ഹാര്‍ദ്ദിക്കിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

ഡേറ്റിങ് അഭ്യൂഹങ്ങള്‍ക്കിടെ ശുഭ്മാന്‍ ഗില്ലും സാറ ടെന്‍ഡുല്‍ക്കറും വീണ്ടും ഒരുമിച്ച്, വൈറലായി-വീഡിയോ

ഹാര്‍ദ്ദിക് തിരിച്ചെത്തിയാല്‍ ആരാകും പുറത്താകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹാര്‍ദ്ദിക് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഇംഗ്ലണ്ടിനെതിരെ ആറാം നമ്പറില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവോ നാലാം നമ്പറില്‍ നിറം മങ്ങിയ ശ്രേയസ് അയ്യരോ പുറത്താകും. നിലവിലെ സാഹചര്യക്കില്‍ ശ്രേയസ് പുറത്തുപോകാനാണ് സാധ്യത.

ശ്രേയസ് കളിച്ചില്ലെങ്കില്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുലും അഞ്ചാം നമ്പറില്‍ ഹാര്‍ദ്ദിക്കും ആറാം നമ്പറില്‍ സൂര്യയും ഇറങ്ങും. പരിക്ക് മാറി തിരിച്ചെത്തുന്ന ഹാര്‍ദ്ദിക്കിനെ തിരിക്കിട്ട് കളിപ്പിക്കേണ്ടെന്ന് ടീം മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ ശ്രേയസിന് പകരം ഇഷാന്‍ കിഷനെ പരീക്ഷിക്കുന്നതിനും സാധ്യതയുണ്ട്.  ബൗളിംഗ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. മിന്നുന്ന ഫോമിലുള്ള മുഹമ്മദ് ഷമി-ജസ്പ്രീത് ബുമ്ര സഖ്യം തന്നെയാകും നാളെയും ഇന്ത്യയുടെ ബൗളിംഗ് കുന്തമുന. മുഹമ്മദ് സിറാജ് നിറം മങ്ങുന്നതാണ് ഇന്ത്യയ്ക്ക് നേരിയ തലവേദന ഉണ്ടാക്കുന്നത്. എന്നാല്‍ പകരം അശ്വിനെയോ ഷാര്‍ദ്ദുലിനെയോ നാളെ ടീമിലെടുക്കാനുള്ള സാധ്യത കുറവാണ്.

ശ്രീലങ്കക്കെതിരെ ഇന്ത്യ ജയിച്ചാലും വാങ്കഡെയില്‍ വെടിക്കെട്ടുണ്ടാകില്ല, കാരണം വ്യക്തമാക്കി ബിസിസിഐ

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'എന്നാല്‍ എല്ലാ മത്സരങ്ങളും കേരളത്തില്‍ നടത്താം', മഞ്ഞുവീഴ്ച മൂലം മത്സരം ഉപേക്ഷിച്ചതിനെച്ചൊല്ലി പാര്‍ലമെന്‍റിലും വാദപ്രതിവാദം
അഡ്‌‌ലെയ്ഡിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ബെന്‍ സ്റ്റോക്സ്, കൂറ്റന്‍ ലീഡിനായി ഓസീസ്