മത്സരശേഷം വെടിക്കെട്ട് നടത്തിയാല്‍ അത് അന്തരീക്ഷ മലിനീകരണം കൂട്ടുമെന്നും പാരിസ്ഥിതിക വിഷയങ്ങളില്‍ പ്രതിബദ്ധതയുള്ള സംഘടനയാണ് ബിസിസിഐയെന്നും ജയ് ഷായെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ രണ്ട് വേദികളിലും വെടിക്കെട്ട് ഉപേക്ഷിച്ച കാര്യം ഐസിസിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ജയ് ഷാ പറഞ്ഞു.
മുംബൈ: ലോകകപ്പില്‍ മത്സരങ്ങള്‍ക്ക് ശേഷമുള്ള വെടിക്കെട്ടും ഇന്നിംഗ്സിന്‍റെ ഇടവേളയില്‍ ഗ്രൗണ്ടില്‍ അരങ്ങേറുന്ന ലൈറ്റ് ഷോയും ഇത്തവണ പതിവു കാഴ്ചയാണെങ്കിലു നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് ശേഷം വെടിക്കെട്ടുണ്ടാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മുംബൈയിലെയും ഡല്‍ഹിയിലെയും കനത്ത വായുമലനീകരണം കണക്കിലെടുത്താണ് വെടിക്കെട്ട് ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
മത്സരശേഷം വെടിക്കെട്ട് നടത്തിയാല്‍ അത് അന്തരീക്ഷ മലിനീകരണം കൂട്ടുമെന്നും പാരിസ്ഥിതിക വിഷയങ്ങളില്‍ പ്രതിബദ്ധതയുള്ള സംഘടനയാണ് ബിസിസിഐയെന്നും ജയ് ഷായെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ രണ്ട് വേദികളിലും വെടിക്കെട്ട് ഉപേക്ഷിച്ച കാര്യം ഐസിസിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ജയ് ഷാ പറഞ്ഞു.
വിരാട് കോലിക്ക് പിറന്നാള്‍ ആശംസ, ഒപ്പം വമ്പന്‍ പ്രവചനവുമായി പാക് താരം മുഹമ്മദ് റിസ്‌വാന്‍
ഇരു നരഗങ്ങളിലെയും വായുമലിനീകരണ തോത് അപകടരമായ രീതിയില്‍ ഉയര്‍ന്നതോടെയാണ് വെടിക്കെട്ട് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനമെടുത്തത്. അതേസമയം, മത്സങ്ങള്‍ക്ക് ഇടവേളയിലുള്ള ലൈറ്റ് ഷോ തുടര്‍ന്നേക്കും. മുംബൈയില്‍ നാളെയാണ് ഇന്ത്യ-ശ്രീലങ്ക മത്സരം. ഇതിനുശേഷം ഏഴിന് ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനും ലോകകപ്പിലെ ആദ്യ സെമി ഫൈനലിലും വാഖംഡെ വേദിയാവും. ഈ മത്സരങ്ങളിലെയും വെടിക്കെട്ട് ഉപേക്ഷിക്കുമോ എന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഈ മാസം ആറിന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുന്നത്.
മുംബൈയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് ശരാശരിയാണെങ്കില്‍ ഡല്‍ഹിയിലേത് തുടര്‍ച്ചയായ അഞ്ചാം ദിവസവും വളരെ മോശം വിഭാഗത്തിലാണ് നിലവിലുള്ളത്. വായുമലിനീകരണതോത് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഇലക്ട്രിക്, സി എന്‍ജി, ബി എസ് 4 നിലവാരത്തിലുള്ള ഡീസല്‍ ബസുകളും മാത്രമെ നിരത്തുകളില്‍ അനുവദിക്കാവൂവെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു