മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് ശുഭ്മാന്‍ ഗില്‍ പുറത്തേക്ക് ഇറങ്ങിവരുന്നതും പിന്നിലായി ഹോട്ടലിന്‍റെ പ്രധാന വാതിലിന് സമീപം സാറ ടെന്‍ഡുല്‍ക്കര്‍ ഫോണ്‍ ചെയ്തു നില്‍ക്കുന്നതുമായ വീഡിയോ ആണ് പാപ്പരാസികള്‍ പകര്‍ത്തിയതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്.
മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ ഏറെനാളായുള്ളതാണ്. ഇതിനിടെ ഇരുവരെയും പലസ്ഥലങ്ങളിലും ഒരുമിച്ച് കണ്ടതായി വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും മുംബൈയിലെ ഒരു റസ്റ്റോറന്‍റില്‍ ഒരുമിച്ചു നില്‍ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലാവുന്നത്.
ലോകകപ്പില്‍ ശ്രീലങ്കക്കെതിരയ മത്സരത്തിനായി മുംബൈയിലാണ് ഇന്ത്യന്‍ ടീമുള്ളത്. മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് ശുഭ്മാന്‍ ഗില്‍ പുറത്തേക്ക് ഇറങ്ങിവരുന്നതും പിന്നിലായി ഹോട്ടലിന്‍റെ പ്രധാന വാതിലിന് സമീപം സാറ ടെന്‍ഡുല്‍ക്കര്‍ ഫോണ്‍ ചെയ്തു നില്‍ക്കുന്നതുമായ വീഡിയോ ആണ് പാപ്പരാസികള്‍ പകര്‍ത്തിയതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്.
ശ്രീലങ്കക്കെതിരെ ഇന്ത്യ ജയിച്ചാലും വാങ്കഡെയില്‍ വെടിക്കെട്ടുണ്ടാകില്ല, കാരണം വ്യക്തമാക്കി ബിസിസിഐ
ഇരുവരും കഴിഞ്ഞ ഒരുവര്‍ഷമായി ഡേറ്റിങിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഗില്‍ സെയ്ഫ് അലി ഖാന്‍റെ മകളും ബോളിവുഡ് നടിയുമായ സാറാ അലി ഖാനുമായി പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് സാറാ ടെന്‍ഡുല്‍ക്കറുമൊത്തുള്ള പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത് എന്ന് ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല.
വിരാട് കോലിക്ക് പിറന്നാള്‍ ആശംസ, ഒപ്പം വമ്പന്‍ പ്രവചനവുമായി പാക് താരം മുഹമ്മദ് റിസ്‌വാന്‍
ഡെങ്കിപ്പനി മൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഗില്‍ പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലാണ് ഇന്ത്യക്കായി ലോകകപ്പില്‍ അരങ്ങേറിയത്. ഏഷ്യാ കപ്പില്‍ മിന്നുന്ന ഫോമിലായിരുന്ന ഗില്ലിന് പക്ഷെ ഇ ലോകകപ്പില്‍ ഇതുവരെ ഫോമിലാവന്‍ കഴിഞ്ഞിട്ടില്ല.ബംഗ്ലാദേശിനെതിരെ നേടിയ അര്‍ധസെഞ്ചുറി മാത്രമാണ് ഗില്‍ ഇതുവരെ നടത്തിയ മികച്ച പ്രകടനം. തുടര്‍ ജയങ്ങളുമായി സെമി ഫൈനല്‍ ഏതാണ്ടുറപ്പിച്ച ഇന്ത്യക്ക് സെമിക്ക് മുമ്പ് ഗില്‍ ഫോമിലാവേണ്ടത് അനിവാര്യമാണ്.
