വിന്‍ഡീസിനെതിരെ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

Published : Aug 04, 2019, 11:25 AM IST
വിന്‍ഡീസിനെതിരെ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

Synopsis

അരങ്ങേറ്റ താരം നവ്‌ദീപ് സൈനി കൊടുങ്കാറ്റായപ്പോള്‍ ആദ്യ ടി20യില്‍ ഇന്ത്യ നാല് വിക്കറ്റിന്‍റെ ജയം നേടിയിരുന്നു  

ഫ്ലോറിഡ: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സ്വന്തമാക്കാം. 

ഫ്‌ളോറിഡയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 24 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവ്‌ദീപ് സൈനിയുടെ പ്രകടനമാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 49 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വാഷിങ്‌ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. അരങ്ങേറ്റം ഗംഭീരമാക്കിയ സൈനിയാണ് കളിയിലെ താരം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പാകിസ്ഥാന് ഇനി കാര്യങ്ങള്‍ കുറച്ച് കടുക്കും; ടി20 ലോകകപ്പ് സെമി ഫൈനലിലെത്തുക ദുഷ്‌കരം, സാധ്യതകള്‍
'ആ തോല്‍വി ഞങ്ങള്‍ മറന്നു'; ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി ക്വിന്റണ്‍ ഡി കോക്ക്