ചെന്നൈ ഏകദിനം: ടോസ് വിന്‍ഡീസിന്; ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരവ്

By Web TeamFirst Published Dec 15, 2019, 1:16 PM IST
Highlights

രണ്ട് സ്‌പിന്നര്‍മാരുമായാണ് കോലിപ്പട കളിക്കുന്നത്

ചെന്നൈ: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ചെപ്പോക്കില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് സ്‌പിന്നര്‍മാരുമായാണ് കോലിപ്പട കളിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ കേദാര്‍ ജാദവ് മടങ്ങിയെത്തി. മനീഷ് പാണ്ഡെ, മായങ്ക് അഗര്‍വാള്‍, യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഇന്ന് കളിക്കുന്നില്ല.

ടീം ഇന്ത്യ

Lokesh Rahul, Rohit Sharma, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Shivam Dube, Deepak Chahar, Kuldeep Yadav, Mohammed Shami, Ravindra Jadeja

വിന്‍ഡീസ്

Shai Hope(w), Sunil Ambris, Shimron Hetmyer, Nicholas Pooran, Roston Chase, Kieron Pollard(c), Jason Holder, Keemo Paul, Hayden Walsh, Alzarri Joseph, Sheldon Cottrell

സ്‌പിന്നര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചിന്‍റെ ചരിത്രം. ഇത്തവണയും പിച്ചിന്‍റെ ഘടനയില്‍ മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് വെല്ലുവിളിയായിരിക്കും ചെപ്പോക്കിലെ പിച്ച്. ഇതുവരെ നടന്ന 21 ഏകദിനങ്ങളില്‍ ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ 239 മാത്രം ആണ്. 

click me!