
ബാര്‍ബഡോസ്: ഇന്ത്യ - വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകിട്ടിന് ഏഴിന് ബാര്‍ബഡോസിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബാര്‍ബഡോസിലാണ് കളിക്കുന്നതെങ്കിലും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും മനസ്സ് ഇന്ത്യ വേദിയാവുന്ന ലോകകപ്പിലാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോക പോരാട്ടത്തിന് ഇറങ്ങുംമുന്‍പ് കെട്ടുറപ്പുള്ള സംഘത്തെ വാര്‍ത്തെടുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
യോഗ്യതാ റൗണ്ടിലെ വന്‍തകര്‍ച്ചയോടെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമായ വിന്‍ഡീസിനിത് അഭിമാന പോരാട്ടം. രോഹിത്, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബാറ്റിംഗ് നിരയിലെത്തും. ഹാര്‍ദിക് പണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടറായി ടീമിലെത്താന്‍ അക്‌സര്‍ പട്ടേലും ഷാര്‍ദുല്‍ താക്കൂറും മത്സരിക്കും. വിക്കറ്റിന് പിന്നിലെത്താന്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമുണ്ട്. സഞ്ജു വിക്കറ്റ് കീപ്പറാവാനാണ് സാധ്യത കൂടുതല്‍. ജസ്പ്രിത് ബുറയുടെയും ഷമിയുടെയും അഭാവത്തില്‍ പേസ് നിരയെ മുഹമ്മദ് സിറാജ് നയിക്കും.
ഷിംറോണ്‍ ഹെറ്റ്‌മെയ്മറും ഒഷെയ്ന്‍ തോമസും തിരിച്ചെത്തുന്നതോടെ കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷായ് ഹോപ് നയിക്കുന്ന വിന്‍ഡീസ്. 2019 ഡിസംബറിന് ശേഷം വിന്‍ഡീസിന് ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ല. ഇതിനിടെ നേര്‍ക്കുനേര്‍വന്ന എട്ട് കളിയിലും ഇന്ത്യ ജയിച്ചു. ബാര്‍ബഡോസില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതുകൊണ്ടുതന്നെ ടോസ് നിര്‍ണായകം.
ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്‌വേന്ദ്ര ചാഹല്‍.
1980 മോഡല്‍ റോള്‍സ് റോയ്സ് കാറില്‍ റാഞ്ചിയിലെ നിരത്തില്‍ ചീറിപ്പാഞ്ഞ് ധോണി-വീഡിയോ