1980 മോഡല്‍ റോള്‍സ് റോയ്സ് കാറില്‍ റാഞ്ചിയിലെ നിരത്തില്‍ ചീറിപ്പാഞ്ഞ് ധോണി-വീഡിയോ

Published : Jul 26, 2023, 10:05 PM IST
1980 മോഡല്‍ റോള്‍സ് റോയ്സ് കാറില്‍ റാഞ്ചിയിലെ നിരത്തില്‍ ചീറിപ്പാഞ്ഞ് ധോണി-വീഡിയോ

Synopsis

ഒരു ആരാധകനാണ് റാഞ്ചിയിലൂടെ റോള്‍സ് റോയ്സ് ഓടിച്ചുപോകുന്ന ധോണിയുടെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.വീഡിയോ പകര്‍ത്തുന്നതിനൊപ്പം പലവട്ടം ധോണിയെ മറികടക്കാന്‍ ആരാധകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാതെ ധോണിയും കാര്‍ പറപ്പിക്കുന്നത് വീഡിയോയില്‍ കാണാം.

റാഞ്ചി: ചൈന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്ക് കാറുകളോടും ബൈക്കുകളോടുമുള്ള പ്രണയം പ്രശസ്തമാണ്. അടുത്തിടെ ധോണിയുടെ വാഹന ശേഖരം കണ്ട മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് പോലും ചോദിച്ചത് ഇതെന്താ ഷോറൂമാണോ എന്നായിരുന്നു. സൂപ്പര്‍ ബൈക്കുകളുമായി റാഞ്ചിയിലൂടെ പറക്കുന്ന ധോണിയെ മുമ്പ് പലപ്പോഴും ആരാധകര്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ധോണി 1980 മോഡല്‍ റോള്‍സ് റോയ്സ് കാറുമായി റാഞ്ചിയിലൂടെ ചീറിപ്പായുന്നതിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഒരു ആരാധകനാണ് റാഞ്ചിയിലൂടെ റോള്‍സ് റോയ്സ് ഓടിച്ചുപോകുന്ന ധോണിയുടെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.വീഡിയോ പകര്‍ത്തുന്നതിനൊപ്പം പലവട്ടം ധോണിയെ മറികടക്കാന്‍ ആരാധകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാതെ ധോണിയും കാര്‍ പറപ്പിക്കുന്നത് വീഡിയോയില്‍ കാണാം.അടുത്തിടെ ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെത്തിയപ്പോഴാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് ധോണിയുടെ സൂപ്പര്‍ ബൈക്കുകളുടെ കളക്ഷന്‍ കണ്ട് അന്തം വിട്ടത്.

ഇതിന്‍റെ വീഡിയോയും വെങ്കിടേഷ് പ്രസാദ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വീഡിയോയില്‍ ധോണിയുടെ ഭാര്യ സാക്ഷി എന്തിനാണ് മഹി ഇത്രയും ബൈക്കുകള്‍ എന്ന് ചോദിക്കുമ്പോള്‍, നീ എന്‍റെ എല്ലാം എടുത്തു, എനിക്ക് സ്വന്തമായിട്ട് എന്തെങ്കിലും വേണ്ടെ, ഇത് മാത്രമാണ് നീ അനുവദിക്കുന്ന കാര്യമെന്ന് തമാശയായി പറയുന്നുമുണ്ട് ധോണി.

ദീപക് ചാഹറും അജാന്ത മെന്‍ഡിസുമൊക്കെ പിന്നിലായി, ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡുമായി മലേഷ്യന്‍ ബൗളര്‍

42 കാരനായ ധോണി കഴിഞ്ഞ സീസണില്‍ ചെന്നൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചശേഷം വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കിരീടനേട്ടത്തിനുശേഷം ആരാധകരുടെ പിന്തുണയും സ്നേഹവും കാരണം താന്‍ അടുത്തവര്‍ഷം ഐപിഎല്ലിലും ഉണ്ടാകുമെന്ന് ധോണി പറഞ്ഞിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ധോണി കളിക്കാന്‍ പോകുന്ന ഗ്രൗണ്ടുകളിലെല്ലാം വന്‍ ആരാധക പിന്തുണയാണ് ലഭിച്ചത്.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ