വിന്‍ഡീസിനെതിരെ ബൗളിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ; മഴ മൂലം ഓവര്‍ വെട്ടിച്ചുരുക്കി

By Web TeamFirst Published Aug 8, 2019, 8:46 PM IST
Highlights

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ, മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തൂവാരിയിരുന്നു. അവസാന ടി20യില്‍ വിശ്രമം അനുവദിച്ച രോഹിത് ശര്‍മയും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ തിരിച്ചെത്തി

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം സമയം നഷ്ടപ്പെട്ടതിനാല്‍ 43 ഓവര്‍ മത്സരമാണ് ഗയാനയില്‍ നടക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നേരത്തെ, മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തൂവാരിയിരുന്നു. അവസാന ടി20യില്‍ വിശ്രമം അനുവദിച്ച രോഹിത് ശര്‍മയും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ തിരിച്ചെത്തി. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ ഇറങ്ങുമ്പോള്‍ നായകന്‍ വിരാട് കോലി മൂന്നാമനായെത്തും.

ശ്രേയ്യസ് അയ്യര്‍, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് പിന്നീടെത്തുക. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയുമാണ് ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. പിന്തുണ നല്‍കാന്‍ ഖലീല്‍ അഹമ്മദുമുണ്ട്.  

കരിയറിലെ അവസാന ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്ന വിന്‍ഡീസ് താരം ക്രിസ് ഗെയ്‍ലിലാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കുന്നത്. എവിന്‍ ലൂയിസ്, ഗെയ്‍ല്‍, ഷേയ് ഹോപ്പ്, ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിങ്ങനെ പ്രമുഖരെല്ലാം വിന്‍ഡീസ് നിരയിലുമുണ്ട്. 

ടീം ഇന്ത്യ: Rohit Sharma, Shikhar Dhawan, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Bhuvneshwar Kumar, Kuldeep Yadav, Mohammed Shami, K Khaleel Ahmed

ടീം വിന്‍ഡീസ്: Evin Lewis, Chris Gayle, Shai Hope(w), Nicholas Pooran, Shimron Hetmyer, Roston Chase, Jason Holder(c), Carlos Brathwaite, Fabian Allen, Sheldon Cottrell, Kemar Roach

click me!