കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റ ടിക്കറ്റ് വിൽപന 17ന് തുടങ്ങും

Published : Sep 15, 2026, 06:08 PM IST
Rohit Sharma-Virat Kohli

Synopsis

ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി എന്നീ വിഭാ​ഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭിക്കുക.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 17-ന് തിരുവനന്തപുരത്ത് നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിക്കുക. ടിക്കറ്റ് ജീനി (Ticket Genie.in) എന്ന പ്ലാറ്റ്ഫോമിലൂടെ കാണികൾക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് കെ.സി.എ അറിയിച്ചു.

ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി എന്നീ വിഭാ​ഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭിക്കുക. ഇത്തവണയും വിദ്യാർത്ഥികൾക്ക് പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഈ മാസം 27 നാണ് പരമ്പരയിലെ ആദ്യ മത്സരം. മത്സരത്തിന് മുന്നോടിയായി പാർക്കിം​ഗ്, ​കുടിവെള്ള സൗകര്യമുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ സജ്ജമാക്കിയിട്ടുണ്ട്. ​

രണ്ടാം ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലെ ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബർ 3-ന് മൊഹാലി പിസിഎ സ്റ്റേഡിയത്തിലുമാണ് അരങ്ങേറുക. ഏകദിന പരമ്പരയ്ക്ക് ശേഷം ഒക്ടോബർ 6 മുതൽ 17 വരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കും ഇരു ടീമുകളും ഇറങ്ങും. ലക്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങൾക്ക് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര, റിഷഭ് പന്ത് തിരിച്ചെത്തും; ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ അനിശ്ചിതത്വം
ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെന്‍ഡുൽക്കറുടെ ലോകറെക്കോർഡ് മറികടന്ന് സിംബാബ്‌വെ താരം ബ്രെൻഡൻ ടെയ്‌ലർ