കാര്യവട്ടം ടി20: ടിക്കറ്റ് വില്‍പന വീറോടെ ഏറ്റെടുത്ത് ആരാധകര്‍; സ്റ്റേഡിയം നിറയും!

Published : Dec 03, 2019, 09:44 AM IST
കാര്യവട്ടം ടി20: ടിക്കറ്റ് വില്‍പന വീറോടെ ഏറ്റെടുത്ത് ആരാധകര്‍; സ്റ്റേഡിയം നിറയും!

Synopsis

ഓൺലൈനിലൂടെ നാല് ദിവസത്തിനുള്ളിലാണ് ഇത്രയും ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. 1000, 2000, 3000, 5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 

തിരുവനന്തപുരം: ഞായറാഴ്‌ച തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്‍റി 20 മത്സരത്തിന്‍റെ 71 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഓൺലൈനിലൂടെ നാല് ദിവസത്തിനുള്ളിലാണ് ഇത്രയും ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. 1000, 2000, 3000, 5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 

ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റുകള്‍ 500 രൂപ നിരക്കില്‍ ലഭ്യമാകും. ഇരു ടീമുകളും ശനിയാഴ്‌ച വൈകിട്ട് 5.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരും. 

കാര്യവട്ടത്ത് പരിശീലനം ഇല്ലാതെയാവും ഇന്ത്യയും വിൻഡീസും ഞായറാഴ്‌ച മത്സരത്തിനിറങ്ങുക. കിറോണ്‍ പൊള്ളാര്‍ഡാണ് വെസ്റ്റിന്‍ഡീസ് ടീമിന്റെ ക്യാപ്റ്റന്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം