
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവിലയുള്ള താരങ്ങളില്‍ കൂടുതല്‍ ഓസ്ട്രേലിയക്കാര്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഓസീസ് ബൗളര്‍മാരായ പാറ്റ് കമിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്ക് പുറമെ ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുമുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഡെയ്ല്‍ സ്റ്റെയിനും മുന്‍ ശ്രീലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ സീസണില്‍ കളിക്കാതിരുന്ന മാക്സ്‌വെല്ലും ആരോണ്‍ ഫിഞ്ചും ഇത്തവണ ലേലത്തിനുണ്ട്. ടീമുകളെല്ലാം നോട്ടമിടുന്ന ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ടോം ബാന്റണും ഇത്തവണ ലേലത്തിനുണ്ട്. ഒരു കോടി രൂപയാണ് ബാന്റണിന്റെ അടിസ്ഥാന ലേലത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!