ആ റെക്കോര്‍ഡ് ഒറ്റക്ക് സ്വന്തമാക്കാന്‍ കോലിയും രോഹിത്തും ഇന്നിറങ്ങും

Published : Aug 03, 2019, 05:33 PM IST
ആ റെക്കോര്‍ഡ് ഒറ്റക്ക് സ്വന്തമാക്കാന്‍ കോലിയും രോഹിത്തും ഇന്നിറങ്ങും

Synopsis

ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ഒറ്റക്ക് സ്വന്തമാക്കാന്‍ ഇരുവര്‍ക്കും അവസരമുണ്ട്.

ഫ്ലോറിഡ: ടി20 ക്രിക്കറ്റിലെ ഒരു അപൂര്‍വ റെക്കോര്‍ഡിന് തൊട്ടടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ ഇരുവരും. 20 വീതം അര്‍ധസെഞ്ചുറികളാണ് കോലിയുടെയും രോഹിത്തിന്റെയും പേരിലുള്ളത്.

ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ഒറ്റക്ക് സ്വന്തമാക്കാന്‍ ഇരുവര്‍ക്കും അവസരമുണ്ട്. ഒരുപക്ഷെ രണ്ടുപേരും അര്‍ധസെഞ്ചുറി നേടിയാല്‍ വീണ്ടും ഒന്നാം സ്ഥാനം ഇരുവരും പങ്കിടും. രോഹിത് 86 ഇന്നിംഗ്സുകളില്‍ നിന്നാണ് 20 അര്‍ധസെഞ്ചുറികള്‍ തികച്ചതെങ്കില്‍ കോലിയുടെ നേട്ടം 62 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു.

16 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടില്‍ ആണ് മൂന്നാം സ്ഥാനത്ത്. ക്രിസ് ഗെയ്ല്‍(15), തിലകരത്നെ ദില്‍ഷന്‍(14), മൊഹമ്മദ് ഷെഹ്സാദ്(13) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബാറ്റ്സ്മാന്‍മാര്‍. ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ശിഖര്‍ ധവാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യവംശിക്ക് 11 പന്തില്‍ 50, റെക്കോഡ്! ഒരു ഘട്ടത്തില്‍ പ്രൊജക്റ്റഡ് സ്‌കോര്‍ 950, ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യക്ക് എയ്ക്ക് വെടിക്കെട്ട് തുടക്കം
സെഞ്ചുറിയുമായി ജയ്സ്വാള്‍, ഹിറ്റ്‌മാൻ ഷോ; മൂന്നാം ഏകദിനത്തിലും അഫ്ഗാനെ അടിച്ചൊതുക്കി പരമ്പര തൂത്തുവാരി ഇന്ത്യ